
ആക്രിക്കച്ചവടത്തിന്റെ മറവില്‍ 12 കോടിയുടെ ജിഎസ്ടി തട്ടിപ്പ്; കൊച്ചിയില്‍ രണ്ട് പേര് അറസ്റ്റില്‍
പെരുമ്പാവൂര്‍ സ്വദേശികളായി അസര്‍ അലി,റിന്‍ഷാദ് എന്നിവരെയാണ് സംസ്ഥാന ജിഎസ്ടി വിഭാഗം അറസ്റ്റ് ചെയ്തത്.

കൊച്ചി: ആക്രിക്കച്ചവടത്തില്‍ പേരില്‍ 12 കോടിയുടെ നികുതി തട്ടിപ്പ്
നടത്തിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. പെരുമ്പാവൂര്‍ സ്വദേശികളായി അസര്‍ അലി,റിന്‍ഷാദ് എന്നിവരെയാണ് സംസ്ഥാന ജിഎസ്ടി വിഭാഗം അറസ്റ്റ് ചെയ്തത്. ഒളിവിലായിരുന്ന ഇരുവരും ഇടപ്പള്ളിയിലെത്തിയപ്പോഴാണ് പിടികൂടിയത്.
ആക്രിയുടെ വ്യാജ ബില്ലുകളുണ്ടാക്കിയാണ് ഇവര്‍ നികുതി വെട്ടിപ്പ് നടത്തിയത്. ഇക്കഴിഞ്ഞ ജൂണില്‍ ഇവരുടെ സ്ഥാപനങ്ങളിലും വീടുകളിലും നടകത്തിയ റെയ്ഡിലാണ് വെട്ടിപ്പ് കണ്ടെത്തിയത്. അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചെങ്കിലും കഴിഞ്ഞ അഞ്ച് മാസമായി പ്രതികള്‍ ഒളിവിലായിരുന്നു.
മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് പ്രതികള്‍ മുങ്ങിയത്. ഇതിനിടെ ഇന്നാണ് ഇവര്‍ ജിഎസ്ടി വിഭാഗത്തിന്റെ പിടിയിലായത്. അന്വേഷണം നടക്കുകയാണെന്നും കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടോ എന്ന് സംശയിക്കുന്നതായും ജിഎസ്ടി വകുപ്പ് പറഞ്ഞു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ


