
'ആ വാക്ക് മുഖ്യമന്ത്രി പാലിച്ചു'; രാമന്‍കുട്ടിയുടെ 12 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം, പെന്ഷന് കുടിശികയായ രണ്ടരലക്ഷം അക്കൗണ്ടില്‍
മുഖ്യമന്ത്രി എന്നോടൊപ്പം (സി എം വിത്ത് മി) സിറ്റിസണ്‍ കണക്ട് സെന്ററില്‍ നല്കിയ പരാതിയുടെ പരിഹാരം അറിയിക്കാനാണ് ഒക്ടോബര്‍ 22ന് പാലക്കാട് പ്ലാച്ചിക്കാട്ടില്‍ പി രാമന്‍കുട്ടിയെ മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് ഫോണില്‍ വിളിച്ചത്

തിരുവനന്തപുരം: മുഖ്യമന്ത്രി എന്നോടൊപ്പം (സി എം വിത്ത് മി) സിറ്റിസണ്‍ കണക്ട് സെന്ററില്‍ നല്കിയ പരാതിയുടെ പരിഹാരം അറിയിക്കാനാണ് ഒക്ടോബര്‍ 22ന് പാലക്കാട് പ്ലാച്ചിക്കാട്ടില്‍ പി രാമന്‍കുട്ടിയെ മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് ഫോണില്‍ വിളിച്ചത്. 'കടലാസ് ഉറപ്പ് തന്നെയാണല്ലോ രാമന്‍കുട്ടി...' മുഖ്യമന്ത്രിയുടെ ഒറ്റവാക്കില്‍ രാമന്‍കുട്ടിയുടെ 12 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമായി. 2013 മുതലുള്ള പെന്ഷന് കുടിശികയും ഒക്ടോബറിലെ പെന്‍ഷനുമടക്കം 2,47,340 രൂപയാണ് രാമന്‍കുട്ടിയുടെ അക്കൗണ്ടിലെത്തിയത്.
2013 മെയ് മുതല്‍ 2022 നവംബര്‍ വരെയുള്ള പെന്ഷന് കുടിശ്ശികയാണ് 2025 ഒക്ടോബറിലെ പെന്‍ഷനൊപ്പം ബാങ്ക് അക്കൗണ്ടില്‍ ലഭിച്ചത്. മുഴുവന്‍ കുടിശ്ശികയും അക്കൗണ്ടില്‍ എത്തിയെന്ന വിവരം സിറ്റിസണ്‍ കണക്റ്റ് കോള്‍ സെന്ററില്‍ നിന്ന് രാമന്‍കുട്ടിയെ അറിയിച്ചു.
2013 ഏപ്രിലിലാണ് രാമന്‍കുട്ടി ചെത്ത് തൊഴിലില്‍ നിന്ന് വിരമിക്കുന്നത്. തൊട്ടടുത്ത മാസം മുതല്‍ ചെത്ത് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നുള്ള പെന്ഷന് അദ്ദേഹത്തിന് ലഭിക്കേണ്ടതായിരുന്നു. എന്നാല്‍ പെന്ഷന് വിതരണം ചെയ്യുന്ന സോഫ്റ്റ്വെയറിലെ പിഴവ് കാരണം രാമന്‍കുട്ടിയുടെ പെന്ഷന് അതേ പേരുള്ള മറ്റൊരാളുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് പോയിരുന്നത്.
2022-ല്‍ സമര്‍പ്പിച്ച അപേക്ഷ പരിഗണിച്ച് 2022 ഡിസംബര്‍ മാസം മുതല്‍ 3500 രൂപ നിരക്കിലുള്ള പ്രതിമാസ പെന്ഷന് രാമന്‍കുട്ടിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് വന്നുതുടങ്ങി. ഇത് വലിയ ആശ്വാസമായെങ്കിലും 2013 മെയ് മുതല്‍ 2022 നവംബര്‍ വരെയുള്ള ഏകദേശം ഒന്‍പതര വര്‍ഷത്തെ കുടിശികത്തുക സംബന്ധിച്ച് മാത്രം തീരുമാനമായിരുന്നില്ല.
തുടര്‍ന്ന് വഴിത്തിരിവായത് മുഖ്യമന്ത്രി എന്നോടൊപ്പം - സിറ്റിസണ്‍ കണക്റ്റ് കാള്‍ സെന്ററിലേക്ക് വന്ന ഫോണ്‍ കോള്‍ ആയിരുന്നു. രാമന്‍കുട്ടിയുടെ പരാതി സ്വീകരിച്ച കോള്‍ സെന്റര്‍ അധികൃതര്‍ വിഷയം അടിയന്തരമായി ചെത്ത് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചീഫ് വെല്‍ഫെയര്‍ ഇന്‍സ്പെക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തി.
തുടര്‍ന്ന് നടപടികള്‍ വേഗത്തിലായി. പാലക്കാട് ഓഫീസില്‍ നിന്ന് ബാങ്ക് സ്റ്റേറ്റ്മെന്റുകള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ രേഖകളും തിരുവനന്തപുരത്തെ ഹെഡ് ഓഫീസിലേക്ക് അടിയന്തരമായി എത്തിച്ചു. ഒക്ടോബര്‍ 17-ന് ചേര്‍ന്ന ക്ഷേമനിധി ബോര്‍ഡിന്റെ 705-ാമത് യോഗം രാമന്‍കുട്ടിയുടെ വിഷയം പ്രത്യേകമായി പരിഗണിച്ച് തുക അനുവദിക്കുകയായിരുന്നു.
WHAT TO READ NEXT

സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ സഹോദരി എ എന്‍ ആമിന അന്തരിച്ചു
News Now
മുതിര്‍ന്ന നേതാക്കള്‍ കസ്റ്റഡിയില്‍; ഇന്നും ജന്തര്‍ മന്തര്‍ മാര്‍ച്ചിന് സിജെപിയുടെ ആഹ്വാനം, 'ഗ്യാനേഷിനെ പുറത്താക്കും വരെ പിന്നോട്ടില്ല'

ആത്മഹത്യ ചെയ്തെന്ന് പറഞ്ഞ് ആശുപത്രിയില്‍ എത്തിച്ചു, രോഗിയായ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യ അറസ്റ്റില്‍; തുമ്പായത് ഡോക്ടറുടെ സംശയം

കോണ്‍ഗ്രസില്‍ ചേരുമെന്നത് അസംബന്ധം; മരണം വരെ ബിജെപി പ്രവര്‍ത്തകയായി തുടരുമെന്ന് ശ്രീലേഖ

യുഎൻ പ്രസ്താവന തള്ളി ഇന്ത്യ, ഹൂതി ആക്രമണത്തിൽ നടുങ്ങി റിയാദ്, മിനി കൂപ്പർ അപകടത്തിൽ മൂന്ന് മരണം; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

Summary
12 years of pending pension has been credited to ramankutty'saccount
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


'ലേബർ കോഡ് നടപ്പാക്കാനുള്ള നീക്കം കേന്ദ്രത്തെ തൃപ്തിപ്പെടുത്താൻ'; വിഡി സതീശനെതിരെ പിണറായി

'പേര് മാത്രമല്ല, വിലാസവും നല്‍കാം'; എല്‍ഡിഎഫ് 787 പേഴ്സണല്‍ സ്റ്റാഫിനെ നിയമിച്ചെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി

