പ്രഭാത സവാരിക്കിടെ പരിചയപ്പെട്ട 17കാരിയെ പീഡിപ്പിച്ചു; പൊലീസ് ഉ​ദ്യോ​ഗസ്ഥൻ അറസ്റ്റിൽ

പ്രഭാത സവാരിക്കിടെ പരിചയപ്പെട്ട 17കാരിയെ പീഡിപ്പിച്ചു; പൊലീസ് ഉ​ദ്യോ​ഗസ്ഥൻ അറസ്റ്റിൽ

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:39 am IST
Edited by :migrator

കാസര്‍കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പൊലീസുകാരന്‍ അറസ്റ്റില്‍. എആര്‍ ക്യാമ്പിലെ ഉദ്യോഗസ്ഥനായ തിരുവനന്തപുരം സ്വദേശി ഗോഡ് വിനാണ് അറസ്റ്റിലായത്. 17 വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്. 

പ്രഭാത സവാരിക്കിടെ പരിചയപ്പെട്ട 17കാരിയെയാണ് ഇയാൾ പീഡിപ്പിച്ചതെന്ന് പരാതിയിൽ പറയുന്നു. പരാതിക്ക് പിന്നാലെ വനിതാ പൊലീസ് സെല്ലിലേക്ക് വിളിച്ചുവരുത്തിയാണ് പൊലീസുകാരനെ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരേ വകുപ്പുതല നടപടിക്കും ശുപാര്‍ശ ചെയ്തിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now