അമ്മയെ റെയിൽവെ സ്‌റ്റേഷനിൽ യാത്രയാക്കി മടങ്ങും വഴി മരണം; സായന്ത് രാജിൻ്റെ വിയോഗത്തിൽ നടുങ്ങി മാങ്ങാട്ടിടം ഗ്രാമം

ബുധനാഴ്ച്ച പുലർച്ചെ ഒന്നേകാലിന് ഇരിട്ടി- മട്ടന്നൂർ റോഡിലെ കള റോഡിൽ വെച്ചാണ് അപകടം.

Road Accident
25-Year-Old Son of CPI(M) Leader O. C. Bindu Dies in Road Accident.
Edited by :Joice Daniel
Last Updated :29 ജൂലൈ 2026, 9:05 pm IST

കണ്ണൂർ: കൂത്തുപറമ്പ് മാങ്ങാട്ടിടം ഗ്രാമത്തെ ദുഃഖത്തിലാഴ്ത്തി യുവാവിൻ്റെ ദാരുണ അപകട മരണം. കണ്ണൂർ ജില്ലാ പഞ്ചായത്ത് മെമ്പറും സിഐടിയു സംസ്ഥാന സെക്രട്ടറിയുമായ ഒ.സിബിന്ദുവിൻ്റെയും മാങ്ങാട്ടിടം ശങ്കരനെല്ലൂർ കടാം കോട് ഹൗസിൽ ജയരാജിൻ്റെയും ഏക മകൻ സി. സായന്ത് രാജാണ് ( 25 ) ദാരുണമായി മരിച്ചത്. ബുധനാഴ്ച്ച പുലർച്ചെ ഒന്നേകാലിന് ഇരിട്ടി- മട്ടന്നൂർ റോഡിലെ കള റോഡിൽ വെച്ചാണ് അപകടം.

ചൊവ്വാഴ്ച്ച രാത്രി തിരുവനന്തപുരത്തേക്ക് പോകാനായി അമ്മ ബിന്ദുവിനെ തലശേരി റെയിൽവെ സ്റ്റേഷനിൽ ഇറക്കിയതിനു ശേഷം സായന്ത് രാജ് വീട്ടിലെത്തിയതിനു ശേഷം സുഹൃത്തിനെ കാണാനായി സുഹൃത്തുക്കൾക്കൊപ്പം ഇരിട്ടിയിലേക്ക് പോവുകയായിരുന്നു. ഇവിടെ നിന്നും മടങ്ങിവരുന്നതിനിടെയാണ് മട്ടന്നൂരിനടുത്തെ കള റോഡിൽ കാർ നിയന്ത്രണം വിട്ടു റോഡരികിലെ വൈദ്യുതി തൂണിലിടിച്ചു മറിഞ്ഞത്.

സായന്ത് രാജിനെയും കൂടെയുണ്ടായിരുന്ന അഭിരാം (25) ഹൃഷി രാജ് (25) എന്നിവരെ പരുക്കുകളോടെ നാട്ടുകാരും പൊലിസും ചേർന്ന് വാഹനത്തിൽ നിന്നും പുറത്തെടുത്ത് കണ്ണൂർ ചാലയിലെ ബേബി മെമ്മോറിയൽ ആശുപത്രിയിലെത്തിച്ചുവെങ്കിലും സായന്ത് രാരാജിന്റെ ജീവൻ രക്ഷിക്കാൻ ആയില്ല.

തലശേരി റെയിൽവെ സ്‌റ്റേഷനിൽ നിന്നും അമ്മയെ യാത്രയയച്ച് മണിക്കൂറുകൾക്കുള്ളിലാണ് മകൻ അപകടത്തിൽപ്പെട്ടത്. ഈ വിവരം തിരുവനന്തപുരത്ത് സി.ഐടിയു സംഘടനാ പരിപാടിക്കെത്തിയ അമ്മ ബിന്ദുവിനെ ബന്ധുക്കൾ അറിയിക്കുകയും ഇവർ ബോധരഹിതയായി വീഴുകയുമായിരുന്നു.

സംഘടനാ നേതാക്കൾ ആംബുലൻസ് സൗകര്യമൊരുക്കി ബിന്ദുവിനെയും കൂട്ടി കൂത്തുപറമ്പിലേക്ക് തിരിച്ചിട്ടുണ്ട്. സായന്ത് രാജിൻ്റെ ഭൗതിക ശരീരം വ്യാഴാഴ്ച്ച രാവിലെ 10 മണി വരെ വീട്ടിൽ പൊതുദർശനത്തിന് വെച്ച ശേഷം കൂത്തുപറമ്പ് വലിയ വെളിച്ചം ശ്മശാനത്തിൽ സംസ്കരിക്കും.

News Now

Summary

25-Year-Old Son of CPI(M) Leader O. C. Bindu Dies in Road Accident.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics