38 കുപ്പി കള്ള് അടിച്ചുമാറ്റി; ഒപ്പം 15 പ്ലേറ്റ് ഇറച്ചിയും പണവും; കുടിച്ചാൽ അപകടമെന്ന് തൊഴിലാളികൾ

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:49 am IST

News Now

തിരുവനന്തപുരം: കള്ള് ഷാപ്പിൽ നിന്ന് കള്ളും പണവും ഭക്ഷണ സാധനങ്ങളും മോഷണം പോയി. കാട്ടാക്കടയിലെ കള്ള് ഷാപ്പിലാണ് മോഷണം. 

38 കുപ്പി കള്ള്, 15 പ്ലേറ്റ് ഇറച്ചി, 10 പ്ലേറ്റ് കപ്പ, രണ്ട് കുപ്പി അച്ചാർ, ഒരു ട്രേ മുട്ട, കറി വിറ്റ വകയിൽ ഉണ്ടായിരുന്ന 1500 രൂപ എന്നിവയാണ് മോഷ്ടിച്ചത്. എഐടിയുസി യൂണിയൻ തൊഴിലാളികൾ നേരിട്ട് നടത്തുന്ന കള്ള് ഷാപ്പാണ് ഇത്. സതീശനാണ് ലൈസൻസി ഓണർ. 

ഇതിൽ ഒൻപത് കുപ്പി കള്ള് കഴിഞ്ഞ വർഷത്തെ പരിശോധനയ്ക്ക് ശേഷം മാറ്റി വച്ചിരുന്ന സാമ്പിളുകളാണ്. ഇത് വീര്യമേറിയതും അപകടകാരിയുമാണ്. ഇത് ആരെങ്കിലും കുടിച്ചാൽ വലിയ വിപത്തുണ്ടാകുമെന്ന് ഷാപ്പ് തൊഴിലാളികൾ പറഞ്ഞു. കാട്ടാക്കട പൊലീസ് കേസെടുത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates