
യുഡിഎഫ് കാലത്ത് പ്രസവത്തിനിടെ മരിച്ചത് 950 അമ്മമാര്‍, അഞ്ചു പേര്‍ക്ക് കാഴ്ച നഷ്ടമായി; കണക്ക് നിരത്തി വീണാ ജോര്‍ജ്
യുഡിഎഫ് ഭരണക്കാലത്ത് പ്രസവത്തിനിടെ 950 അമ്മമാര്‍ മരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.

തിരുവനന്തപുരം: യുഡിഎഫ് ഭരണക്കാലത്ത് പ്രസവത്തിനിടെ 950 അമ്മമാര്‍ മരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. തിമിര ശസ്ത്രക്രിയ നടത്തിയ അഞ്ച് പേര്‍ക്ക് കാഴ്ച നഷ്ടമായി. നഴ്സ് തസ്തികയിലെ പകുതിയും ഒഴിഞ്ഞു കിടന്നു.2016ന് മുമ്പത്തെ ആരോഗ്യമന്ത്രി നിയമസഭയില്‍ നല്കിയ മറുപടികള്‍ ഉയര്‍ത്തിക്കാട്ടിയാണ് വീണാ ജോര്‍ജ് യുഡിഎഫ് ഭരണക്കാലത്തെ കണക്കുകള്‍ നിരത്തിയത്. നിയമസഭയില്‍ അടിയന്തര പ്രമേയ ചര്‍ച്ചയ്ക്ക് മറുപടി നല്‍കുകയായിരുന്നു മന്ത്രി.
'2016ന് മുമ്പ് കേരളത്തില്‍ തകര്‍ന്ന് തരിപ്പണമായി പോയ കേരളത്തിലെ ആരോഗ്യ മേഖലയെ കുറിച്ച് ഓര്‍മിപ്പിക്കാന്‍ സഭയില്‍ നടന്ന ചര്‍ച്ചയിലൂടെ കഴിഞ്ഞു. അടിയന്തര പ്രമേയ ചര്‍ച്ച കൊണ്ടുവന്ന യുഡിഎഫ് അംഗത്തിന്റെ മണ്ഡലത്തില്‍ കിഫ്ബിയില്‍ നിന്ന് 76 കോടി രൂപ ചിലവഴിച്ചാണ് പുതിയ ആശുപത്രി ബ്ലോക്ക് ഉണ്ടാക്കിയത്. അവിടെ ഇന്ന് 74 വയസുള്ള ലക്ഷ്മികുട്ടിയും 70 വയസുള്ള മുരളീധരന് നായരും സൗജന്യമായി ഡയാലിസിസ് ചെയ്യുകയാണ്. ഇതാണ് എല്‍ഡിഎഫ് സര്‍ക്കാറിന്റെ നയം. യുഡിഎഫ് ഭരിക്കുമ്പോള്‍ 12 സര്‍ക്കാര്‍ ആശുപത്രികളിലായിരുന്നു ഡയാലിസിസ് സൗകര്യമുണ്ടായിരുന്നത്. ഇന്ന് 125 ആശുപത്രികളില്‍ ഡയാലിസിസ് സൗകര്യമുണ്ട്. ദിവസേന 3000 രോഗികളാണ് സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് സൗജന്യമായി ഡയാലിസിസ് ചെയ്യുന്നത്'- ആരോഗ്യമന്ത്രി പറഞ്ഞു.
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
Summary
950 maternal deaths under udf rule; minister veena george reply
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


ഒറ്റനിമിഷത്തിനുള്ളില്‍ കുത്തിയൊലിച്ചത് കൂറ്റന്‍ മല; കണ്മുന്നില് ഭീതിയൊഴിയാത്ത കാഴ്ച; വിഡിയോ

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'


