തൃശൂരില്‍ നിന്ന് നാടുവിട്ട വിദ്യാര്‍ഥികളെ മഹാരാഷ്ട്രയില്‍ നിന്ന് കണ്ടെത്തി; കാണാതായത് ഒരേ സ്കൂളിലെ രണ്ട് പെണ്‍കുട്ടികളെയും ആണ്‍കുട്ടിയെയും
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലെത്തിക്കുമെന്ന് പൊലീസ് പറഞ്ഞു.
തൃശൂര്‍: തൃശൂര്‍ കൂര്‍ക്കഞ്ചേരിയില്‍ നിന്ന് കാണാതായ മൂന്ന് വിദ്യാര്‍ത്ഥികളെ കണ്ടെത്തി. മഹാരാഷ്ട്രയിലെ പന്‍വേലില്‍ നിന്നാണ് കുട്ടികളെ കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. സ്ഥലത്തെ മലയാളികളാണ് കുട്ടികളെ തിരിച്ചറിഞ്ഞത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലെത്തിക്കുമെന്ന് പൊലീസ് പറഞ്ഞു.
കൂര്‍ക്കഞ്ചേരി ജെപിഇഎച്ച്എസ്എസിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥികളെ ഇന്നലെ മുതലാണ് കാണാതായത്. കുട്ടികളെ കണ്ടെത്താനാവാത്തതിനെതിരെ പൊലീസിനെതിരെ രക്ഷിതാക്കള്‍ രംഗത്തെത്തിയിരുന്നുയ ഒന്‍പതാം ക്ലാസുകാരായ ഒരു ആണ്‍കുട്ടിയെയും രണ്ട് പെണ്‍കുട്ടികളെയുമാണ് കാണാതായത്. ഇന്നലെ സ്കൂളിലേക്ക് പോയ കുട്ടികള്‍ മടങ്ങിവന്നില്ല. വൈകുന്നേരമായിട്ടും കുട്ടികള്‍ വീട്ടില്‍ എത്താത്തതിനെത്തുടര്‍ന്ന് രക്ഷിതാക്കള്‍ സ്കൂളിലെത്തുകയായിരുന്നു. അപ്പോഴാണ് മൂന്ന് കുട്ടികളെയും കാണാതായ വിവരം അറിഞ്ഞതെന്നും രക്ഷിതാക്കള്‍ പറയുന്നു. രാത്രിയോടെ രക്ഷിതാക്കള്‍ നെടുപുഴ പൊലീസില്‍ പരാതി നല്കി.
കുട്ടികളില്‍ ഒരാള്‍ വീട്ടില്‍ നിന്നും പണമെടുത്തിട്ടുണ്ടെന്ന് രക്ഷിതാക്കള്‍ പൊലീസിനെ അറിയിച്ചിട്ടുണ്ട്. കുട്ടികളുടെ കൈയ്യില്‍ ഫോണുണ്ടെങ്കിലും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണെന്ന് പൊലീസ് അറിയിച്ചു. പരാതി നല്കി ഒരു ദിവസം പിന്നിട്ടിട്ടും പൊലീസ് കാര്യക്ഷമമായി അന്വേഷിച്ചിരുന്നില്ലെന്നാണ് രക്ഷിതാക്കളുടെ പരാതി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
കേരളത്തിൽ ബിജെപി ഒരിക്കലും അധികാരത്തിൽ എത്തില്ല; പാർട്ടിയെ നിയന്ത്രിക്കുന്നത് ആർഎസ്എസ്: വി ഡി സതീശൻ
മകളുടെ ഭാവി സുരക്ഷിതമാക്കാം; ഇതാ മൂന്ന് സമ്പാദ്യപദ്ധതികള്‍, വേറിട്ട സ്ട്രാറ്റജി

പാലക്കാടിന്റെ അഭിമാനം; അഡ്വ പിബി മേനോൻ നൂറിന്റെ നിറവിലേക്ക്; ആശംസയുമായി പ്രധാനമന്ത്രി
മൂന്ന് ബാറുകളില്‍ കയറി മദ്യപാനം, മിനി കൂപ്പര്‍ 'പറന്നത്' അതിവേഗത്തില്‍; സുഹൈലിനെതിരെ കുറ്റകരമായ നരഹത്യ


