ഒരു ലക്ഷം രൂപ വില വരുന്ന കാമറ വാടകയ്‌ക്കെടുത്ത് മുങ്ങി; ഒടുവില്‍ വലവിരിച്ച് പൊലീസ് 

ദിവസം 2,000 രൂപ നിരക്കിൽ രണ്ട് ദിവസത്തേക്കാണ് നിജാസ് കാമറ വാടകയ്ക്ക് വാങ്ങിയത്

പൊലീസ് പിടിയിലായ നിജാസ്‌
Edited by :migrator
Last Updated :20 ജനുവരി 2024, 9:07 am IST

നെടുമ്പാശേരി: ഒരു ലക്ഷത്തിലേറെ രൂപ വിലവരുന്ന കാമറ വാടകയ്ക്ക് എടുത്തതിന് ശേഷം മുങ്ങിയ യുവാവ് പിടിയിൽ. കൊല്ലം കല്ലുവാതിക്കൽ വട്ടക്കുഴിക്കൽ എം ഇ കോട്ടേജിൽ നിജാസ് (29) നെയാണ് ചെങ്ങമനാട് പൊലീസ് അറസ്റ്റ് ചെയ്തത്. കാമറ വാടകയ്ക്ക് കൊടുക്കാനുണ്ടെന്ന ഓൺലൈൻ പരസ്യം കണ്ടാണ് നിജാസ് കാമറ വാങ്ങിയത്. 

പൂക്കൈത നഗറിൽ താമസിക്കുന്ന ലല്ലുവിനെയാണ് നിജാസ് കബളിപ്പിച്ച് കാമറയുമായി മുങ്ങിയത്.  ദിവസം 2,000 രൂപ നിരക്കിൽ രണ്ട് ദിവസത്തേക്കാണ് നിജാസ് കാമറ വാടകയ്ക്ക് വാങ്ങിയത്. ആലുവ യുസി കോളേജിനടുത്താണ് താമസം എന്ന് പറഞ്ഞാണ് എത്തിയത്. 

എന്നാൽ കാമറ കയ്യിൽ കിട്ടിയതോടെ ഇയാൾ മൊബൈൽ സ്വിച്ച് ഓഫ് ചെയ്തു മുങ്ങി. പ്രത്യേക ടീം രൂപീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now