
വടക്കാഞ്ചേരിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു; അരമണിക്കൂറിലേറെ ഗതാഗതം തടസ്സപ്പെട്ടു
വടക്കാഞ്ചേരിയില്‍ നിന്നും നെല്ലുവായിലേക്ക് പോകുകയായിരുന്നു കാര്‍.

തൃശ്ശൂര്‍: വടക്കാഞ്ചേരിയില്‍ ഓടി കൊണ്ടിരിക്കുന്ന കാറിന് തീ പിടിച്ചു. കുന്നംകുളം സംസ്ഥാന പാതയില്‍ ഒന്നാം കല്ല് സെന്ററിന് സമീപത്ത് ഇന്ന് വൈകീട്ട് ആറ് മണിക്കാണ് അപകടം. നെല്ലുവായ് സ്വദേശി മാങ്ങാരപ്പൂഞ്ചയില്‍ വീട്ടില്‍ കൃഷ്ണന്റെ ടാറ്റ ഇന്‍ഡിക്ക കാറിനാണ് തീ പിടിച്ചത്.
വടക്കാഞ്ചേരിയില്‍ നിന്നും നെല്ലുവായിലേക്ക് പോകുകയായിരുന്നു കാര്‍. കാറിന്റെ ബോണറ്റില്‍ തീ ഉയരുന്നത് കണ്ട് വണ്ടി നിര്‍ത്തി പുറത്തിറങ്ങിയതിനാല്‍ കൃഷ്ണനും സഹയാത്രികനും പരിക്ക് പറ്റാതെ രക്ഷപ്പെട്ടു. വടക്കാഞ്ചേരിയില്‍ നിന്നുമെത്തിയ ഫയര്‍ സ്റ്റേഷന് ഓഫീസര്‍ നിതീഷ് ടി കെയുടെ നേതൃത്വത്തില്‍ ഫയര്‍ഫോഴ്സ് സംഘമെത്തി തീയണച്ചു.
ബാറ്ററിയുടെ ഷോട്ട് സര്‍ക്യൂട്ടാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. വടക്കാഞ്ചേരി എസ്ഐ അനുരാജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സ്ഥലത്തെത്തിയിരുന്നു. സംഭവത്തെ തുടര്‍ന്ന് സംസ്ഥാന പാതയില്‍ അരമണിക്കൂറിലേറെ ഗതാഗതം തടസപ്പെട്ടു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ


