
ഇറാന് സൈന്യം പിടിച്ചെടുത്ത കപ്പലില്‍ മലയാളി യുവതിയും, കുടുംബവുമായി അവസാനം സംസാരിച്ചത് വെള്ളിയാഴ്ച
ട്രെയിനിങിന്റെ ഭാഗമായി ഒമ്പതുമാസമായി ജോലി ചെയ്തുവരികയായിരുന്നു
തൃശൂര്‍: ഇറാന് സൈന്യം പിടിച്ചെടുത്ത എംഎസ്സി ഏരീസ് കപ്പലില്‍ മലയാളിയായ യുവതിയും. തൃശൂര്‍ വെളുത്തൂര്‍ സ്വദേശി ആന്റസ ജോസഫാണ് കപ്പലിലുള്ള നാലാമത്തെ മലയാളി.
ട്രെയിനിങിന്റെ ഭാഗമായി ഒമ്പതുമാസമായി ജോലി ചെയ്തുവരികയായിരുന്നു ആന്റസ. ഇസ്രയേല്‍ ബന്ധമുള്ള കപ്പല്‍ ഇറാന് സൈന്യം പിടിച്ചെടുത്ത കപ്പലില്‍ തങ്ങളുടെ മകള്‍ ഉണ്ടെന്ന് അറിഞ്ഞ സമയം മുതല്‍ കുടുംബം വളരെയധികം ആശങ്കയിലാണ്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കുടുംബവുമായി ആന്റസ അവസാനമായി സംസാരിച്ചത്. കമ്പനി അധികൃതരുമായി സംസാരിക്കുമ്പോള്‍ മകള്‍ സുരക്ഷിതയാണെന്ന് അറിയിച്ചതായാണ് പെണ്‍കുട്ടിയുടെ കുടുംബം പറയുന്നത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഒമാന്‍ ഉള്‍ക്കടലിന് സമീപം ഹോര്‍മുസ് കടലിടുക്കില്‍ വച്ചാണ് ഇസ്രയേല്‍ ബന്ധമുള്ള എംഎസ് സി ഏരീസ് എന്ന ചരക്കുകപ്പല്‍ ഹെലികോപ്റ്ററില്‍ എത്തിയ ഇറാന് സേനാംഗങ്ങള്‍ പിടിച്ചെടുത്ത് ഇറാന് സമുദ്രപരിധിയിലേക്ക് കൊണ്ടുപോയത്.
ഏപ്രില്‍ ഒന്നിന് സിറിയയില്‍ നടന്ന വ്യോമാക്രമണത്തില്‍ ഇറാനിയന്‍ കോണ്‍സുലര്‍ കെട്ടിടത്തിനുള്ളില്‍ രണ്ട് ഇറാനിയന്‍ ജനറല്‍മാര്‍ കൊല്ലപ്പെട്ടതാണ് പ്രകോപനത്തിന് കാരണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ചക്രവാതച്ചുഴി: മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം ഔട്ടര്‍ റിങ് റോഡിന് ഉടന്‍ അനുമതി; രണ്ടുവര്‍ഷത്തിനുള്ളില്‍ ശബരിമല റോപ്പ് വേ; ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി വിഡി സതീശന്

ഇടുക്കിയിലെ കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം; ആനത്താരകൾ പുനഃസ്ഥാപിക്കാൻ വനംവകുപ്പ്
'നാളെ ഞാനിവിടെ ഉണ്ടാകുമോ എന്നറിയില്ല, ഒരുനാള്‍ എല്ലാവരും പോകണം'; നാല് ദിവസം മുമ്പ് നാന പടേക്കര്‍ പറഞ്ഞത്




