മഹിളാ മോര്‍ച്ച ആറന്‍മുള മണ്ഡലം സെക്രട്ടറി അനുപമ, ഭര്‍ത്താവ് സുജിത്, സഹോദരന്‍ അനു എന്നിവര്‍ക്ക് എതിരെയാണ് ആറന്‍മുള പൊലീസ് കേസെടുത്തത്

വിഡിയോ സ്ക്രീൻഷോട്ട്
Last Updated :20 January 2024, 9:08 am IST

News Now

ആറന്‍മുള: പാലത്തില്‍ ഒരുമിച്ചിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരെ സദാചാര ആക്രമണം നടത്തിയെന്ന പരാതിയില്‍ മഹിളാ മോര്‍ച്ച നേതാവിന് എതിരെ കേസെടുത്തു. മഹിളാ മോര്‍ച്ച ആറന്‍മുള മണ്ഡലം സെക്രട്ടറി അനുപമ, ഭര്‍ത്താവ് സുജിത്, സഹോദരന്‍ അനു എന്നിവര്‍ക്ക് എതിരെയാണ് ആറന്‍മുള പൊലീസ് കേസെടുത്തത്. വിദ്യാര്‍ത്ഥികള്‍ ആക്രമിച്ചെന്ന പരാതിയിലും കേസെടുത്തിട്ടുണ്ട്. 

റാന്നി വാഴക്കുന്നത്താണ് സംഭവം നടന്നത്. കോഴഞ്ചേരി സെന്റ് തോമസ് കോളജിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയാണ് സദാചാര ആക്രമണമുണ്ടായത്. കാറിന് വഴികൊടുക്കാഞ്ഞതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമെന്നാണ് പൊലീസ് പറയുന്നത്. ഇന്നലെ ഉച്ചക്കായിരുന്നു ആക്രമണം.

മൂന്ന് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളും പാലത്തില്‍ ഒരുമിച്ചിരുന്നത് ചോദ്യം ചെയ്ത് മൂന്നംഗ സംഘം മര്‍ദിച്ചുവെന്ന് കാട്ടി വിദ്യാര്‍ത്ഥികള്‍ ആറന്മുള പൊലീസില്‍ പരാതി നല്‍കി. വിദ്യാര്‍ത്ഥികളായ വിഷ്ണു, സല്‍മാന്‍, ആദര്‍ശ് എന്നിവരാണ് പരാതി നല്‍കിയത്. കാറിലെത്തിയ ഒരു സ്ത്രീയും രണ്ട് പുരുഷന്മാരുമടങ്ങുന്ന സംഘം തങ്ങളെ മര്‍ദിക്കുകയും അസഭ്യം പറയുകയുകയുമായിരുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. തങ്ങളെ മര്‍ദിച്ചതിന് പുറമെ പാലത്തില്‍ നിന്ന് തള്ളിതാഴെയിടുമെന്ന് ഭീഷണിപ്പെടുത്തിയതായും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates