എ സുരേഷ് മലമ്പുഴയില്‍ യുഡിഎഫ് സ്വതന്ത്രനായി മത്സരിക്കും; വിഡി സതീശന്റെ ജാഥയില്‍ പങ്കെടുക്കും

മലമ്പുഴയിലെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് കെപിസിസി നേതൃത്വം എ സുരേഷുമായി നേരിട്ട് ചര്‍ച്ച നടത്തിയിരുന്നു.

a suresh
എ സുരേഷ്
Edited by :Sujith
Last Updated :16 ഫെബ്രുവരി 2026, 7:36 am IST

പാലക്കാട്: മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ പേഴ്‌സനല്‍ അസിസ്റ്റന്റ് എ സുരേഷ് മലമ്പുഴയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയാകും. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നയിക്കുന്ന പുതുയുഗയാത്രയുടെ മലമ്പുഴയിലെ സ്വീകരണയോഗത്തില്‍ നാളെ സുരേഷ് പങ്കെടുക്കും

മലമ്പുഴയിലെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് കെപിസിസി നേതൃത്വം എ സുരേഷുമായി നേരിട്ട് ചര്‍ച്ച നടത്തിയിരുന്നു. സന്ദീപ് വാര്യരുടെ മധ്യസ്ഥതയിലായിരുന്നു ചര്‍ച്ച. നാളെ മലമ്പുഴയിലെത്തുന്ന പുതുയുഗയാത്രയില്‍ പങ്കെടുക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ തന്നോട് ആവശ്യപ്പെട്ടതായി എ സുരേഷ് പറഞ്ഞു.

മലമ്പുഴയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എന്നതിന് പകരം യുഡിഎഫ് സ്വതന്ത്രനായി മത്സരിക്കാനാണ് എ സുരേഷ് സന്നദ്ധത അറിയിച്ചത്. പതിനഞ്ച് വര്‍ഷം വിഎസിന്റെ സന്തത സഹചാരിയായ എ സുരേഷ് സ്ഥാനാര്‍ഥിയായി എത്തുന്നതോടെ യുഡിഎഫിന് കിട്ടാക്കനിയായ മലമ്പുഴ മണ്ഡലം പിടിക്കാനാകുമെന്നാണ് കോണ്‍ഗ്രസ് കണക്കൂകൂട്ടുന്നത്.

News Now

Summary

A Suresh to contest as UDF independent from Malampuzha; will join V.D. Satheesan’s rally tomorrow

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates