
50 പവന് സ്വര്‍ണത്തിന്റെ ഭൂരിഭാഗവും വിറ്റു, വീണ്ടും പണയം വെക്കാന്‍ മുതിര്‍ന്നപ്പോള്‍ എതിര്‍ത്തതിന് മര്‍ദിച്ചു; ആരോപണവുമായി ആരതിയുടെ കുടുംബം
വാഹനങ്ങള്‍ വാങ്ങുന്നതിനും വിനോദ യാത്രകള്‍ പോകുന്നതിനുമെല്ലാം ഭാര്യയുടെ സ്വര്‍ണം വിറ്റാണ് അതുല്‍ പണം കണ്ടെത്തിയിരുന്നതെന്നും ബന്ധുക്കള്‍ പറഞ്ഞു.

തിരുവനന്തപുരം: ആറ്റുകാലില്‍ യുവതി ജീവനൊടുക്കിയതില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. മര്‍ദനം, സാമ്പത്തിക ധൂര്‍ത്ത് തുടങ്ങി അതുലിനെതിരെ ഗുരുതര ആരോപണങ്ങളാണ് ആരതിയുടെ കുടുംബം ഉന്നയിക്കുന്നത്. ഒന്നര വര്‍ഷം മുമ്പാണ് ആരതിയുടെ വിവാഹം നടന്നത്. വിവാഹത്തിനായി നല്കിയ 50 പവന് സ്വര്‍ണത്തില്‍ നിന്ന് ഭൂരിഭാഗം വിറ്റെന്ന് കുടുംബം ആരോപിക്കുന്നു.
ബാക്കിയുള്ള സ്വര്‍ണം പണയം വയ്ക്കുന്നതിനെ ആരതി എതിര്‍ത്തപ്പോള്‍ ശാരീരികമായി ഉപദ്രവിച്ചു. മര്‍ദിച്ച വിവരം ആരും അറിയാതിരിക്കാന്‍ സ്വന്തം വീട്ടുകാരില്‍ നിന്നും അടുത്ത ബന്ധുക്കളില്‍ നിന്നും ആരതിയെ അകറ്റി നിര്‍ത്തുകയായിരുന്നു.
വാഹനങ്ങള്‍ വാങ്ങുന്നതിനും വിനോദ യാത്രകള്‍ പോകുന്നതിനുമെല്ലാം ഭാര്യയുടെ സ്വര്‍ണം വിറ്റാണ് അതുല്‍ പണം കണ്ടെത്തിയിരുന്നതെന്നും ബന്ധുക്കള്‍ പറഞ്ഞു. അതുലിന്റെ സഹോദരനും ഇവര്‍ക്കൊപ്പം ഇടയ്ക്ക് കഞ്ഞിപ്പുരയിലെ വീട്ടില്‍ താമസിക്കാറുണ്ട്. ആരതിയെ വിവാഹം കഴിക്കുന്നതിന് മുമ്പ് ഭര്‍ത്താവിന് മറ്റൊരു യുവതിയുമായി ബന്ധമുണ്ടായിരുന്നുവെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. ആ പെണ്‍കുട്ടിയുമായി വിവാഹം നിശ്ചയിച്ചിരുന്നുവെന്നുമാണ് അറിഞ്ഞത്. എന്നാല്‍ ആരതിയുടെ വിവാഹാലോചന വന്നപ്പോള്‍ അതുല്‍ ആദ്യ ബന്ധം ഉപേക്ഷിക്കുകയായിരുന്നു. ഇതില്‍ മനംനൊന്ത് പെണ്‍കുട്ടി ജീവനൊടുക്കിയെന്നുമാണ് ആരതിയുടെ ബന്ധുക്കള്‍ പറയുന്നത്.
ഭര്‍ത്താവില്‍നിന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ആരതിക്ക് മര്‍ദനമേറ്റിരുന്നെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കയ്യിലും താടിയിലും മുറിവേല്പിച്ചതിന്റെ ചിത്രമാണ് അമ്മ ജിനുവിന് ആരതി വെള്ളിയാഴ്ച വാട്സാപ്പില്‍ അയച്ചുനല്‍കിയത്.
ഭര്‍ത്താവില്‍നിന്നുള്ള ശാരീരിക, മാനസിക പീഡനങ്ങള്‍ കാരണം ജീവനൊടുക്കാന്‍ തീരുമാനിച്ചെന്നാണ് കുറിപ്പില്‍ പറയുന്നത്. വെള്ളിയാഴ്ച വൈകിട്ട് ഫോര്‍ട്ട് പൊലീസ് വീടിനുള്ളില്‍നിന്ന് ഡയറി കണ്ടെത്തുമ്പോള്‍ അതിലെ മറ്റു പേജുകളെല്ലാം കീറിമാറ്റിയ നിലയിലായിരുന്നു.
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
Summary
A tragic suicide case in Thiruvananthapuram where a woman, Aarti, allegedly ended her life due to severe domestic abuse and financial exploitation by her husband, Atul
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




