
കനത്തമഴയില്‍ കാറിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞുവീണു; വാഹനത്തിലുള്ളവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു- വിഡിയോ
ഇടുക്കി പുളിയന്മല കമ്പനിപ്പടിയില്‍ ഓടിക്കൊണ്ടിരുന്ന വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞുവീണു അപകടം

കട്ടപ്പന: ഇടുക്കി പുളിയന്മല കമ്പനിപ്പടിയില്‍ ഓടിക്കൊണ്ടിരുന്ന വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞുവീണു അപകടം. അപകടത്തില്‍ വാഹനത്തില്‍ ഉണ്ടായിരുന്നവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. അതിനിടെ മരച്ചില്ല ഒടിഞ്ഞുവീണതിനെ തുടര്‍ന്ന് റോഡില്‍ പൊട്ടി വീണ വൈദ്യുതി കമ്പിയില്‍ ടൂറിസ്റ്റ് വാഹനം ഉടക്കി. വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് സമീപത്തെ വ്യാപാരസ്ഥാപനത്തിന് മുകളില്‍ വീണ് വ്യാപാരസ്ഥാപനത്തിനും കേടുപാടുകള്‍ സംഭവിച്ചു.
കട്ടപ്പന പുളിയന്മല റോഡില്‍ കമ്പനിപ്പടിയില്‍ റോഡരികില്‍ നിന്ന മരത്തിന്റെ ചില്ലയാണ് ശക്തമായ മഴയില്‍ ഒടിഞ്ഞുവീണത്. റോഡിലൂടെ പോകുകയായിരുന്നു വാഹനത്തിനു മുകളിലാണ് ഇത് പതിച്ചത്. അപകടത്തില്‍ വാഹനത്തില്‍ ഉള്ളവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വാഹനത്തിന് ചെറിയതോതില്‍ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
à´à´àµà´àµà´à´¿à´¯à´¿àµ½ à´à´¨à´¤àµà´¤à´®à´´à´¯à´¿à´²àµâ à´à´¾à´±à´¿à´¨àµ à´®àµà´à´³à´¿à´²àµà´àµà´àµ മരà´àµà´à´¿à´²àµà´² à´à´à´¿à´àµà´àµà´µàµà´£àµ pic.twitter.com/8L0w4YWu3U
— Samakalika Malayalam (@samakalikam) June 7, 2026
അതേസമയം മരച്ചില്ല ഒടിഞ്ഞുവീണ സമയത്ത് റോഡിലേക്ക് പൊട്ടിവീണ വൈദ്യുതി കമ്പി അതുവഴി കടന്നുവന്ന ടൂറിസ്റ്റ് ബസില്‍ ഉടക്കി. വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് റോഡരികിലെ വ്യാപാരസ്ഥാപനത്തിന് മുകളിലേക്ക് വീണ് കാര്യമായ കേടുപാടുകളും സംഭവിച്ചിട്ടുണ്ട്. സജീ ഭവനില്‍ യദുകൃഷ്ണന്റെ ഉടമസ്ഥതയിലുള്ള വ്യാപാരസ്ഥാപനത്തിന്റെ മുകളിലേക്കാണ് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞുവീണത്. വ്യാപാരസ്ഥാപനത്തിന്റെ മേല്‍ക്കൂര മേഞ്ഞ ഷീറ്റും സീലിങ്ങും അടക്കം തകര്‍ന്നു. സംഭവത്തെ തുടര്‍ന്ന് പാതയില്‍ കുറച്ചുനേരം ഗതാഗതം തടസ്സപ്പെട്ടു.
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

Summary
A tree branch fell on top of a car during heavy rain; the occupants of the vehicle miraculously escaped - Video
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


സ്കൂള്‍ കായികമേളയുടെ നീന്തല്‍ മത്സരത്തിന്റെ വേദി തകര്‍ന്നു; നിരവധി പേര്‍ക്ക് പരിക്ക്

കനത്തമഴയില്‍ വിറങ്ങലിച്ച് കേരളം, നിലമ്പൂരില്‍ മലവെള്ളപ്പാച്ചില്‍, പൂഞ്ഞാറില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണു; ആറുമരണം


