വീടിനകത്ത് കിടപ്പുമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്

കൊല്ലപ്പെട്ട വിഷ്ണുപ്രിയ/ ടിവി ദൃശ്യം
Last Updated :20 January 2024, 9:08 am IST

News Now

കണ്ണൂര്‍: കണ്ണൂര്‍ പാനൂര്‍ വള്ള്യായില്‍ യുവതിയെ കഴുത്തറുത്തു കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. കണ്ണച്ചാംകണ്ടിയില്‍ വിഷ്ണുപ്രിയ (23) ആണ് കൊല്ലപ്പെട്ടത്. വീടിനകത്ത് കിടപ്പുമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. 

കൊലപാതകിയെ തിരിച്ചറിഞ്ഞിട്ടില്ല. വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. വീടിന് സമീപം മുഖം മൂടി ധരിച്ചയാളെ കണ്ടെത്തിയതായി നാട്ടുകാര്‍ പറഞ്ഞു. പാനൂരിലെ സ്വകാര്യ ലാബിലെ ജിവനക്കാരിയാണ് കൊല്ലപ്പെട്ട വിഷ്ണുപ്രിയ. 

കൊല്ലപ്പെട്ട യുവതിയുടെ വീടിന് സമീപത്ത് ഒരു മരണം നടന്നിരുന്നു. വീട്ടിലുള്ളവരെല്ലാം മരണവീട്ടില്‍ പോയിരുന്നു. ഇവിടെ നിന്നും മടങ്ങിയെത്തിയപ്പോഴാണ് വീട്ടുകാര്‍ കൊലപാതകം അറിയുന്നത്. പൊലീസ് അന്വേ,ണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates