
കോഴിക്കോട്: കുറ്റ്യാടി പുഴയില്‍ ഒഴുക്കില്‍പ്പെട്ട യുവതി മരിച്ചു. ഇവര്‍ക്കൊപ്പം ഒഴുക്കില്‍പ്പെട്ട ഏഴുവയസ്സുളള മകന് ശിവനന്ദിനായി പുഴയില്‍ തിരച്ചില്‍ തുടരുകയാണ്. അണ്ടിക്കുന്നുമ്മല്‍ പാലേരി തോട്ടത്താംകണ്ടി സുബീഷിന്റെ ഭാര്യ രമ്യ (36) ആണ് മരിച്ചത്.
ശനിയാഴ്ച വൈകിട്ട് അഞ്ചു മണിയോടെയാണ് അപകടം ഉണ്ടായത്. കുറ്റ്യാടി തോട്ടത്താംകണ്ടി ഭാഗത്ത് പുഴയില്‍ അലക്കാനായി പോയ രമ്യയും മകന് ശിവനന്ദും ഒഴുക്കില്‍പ്പെടുകയായിരുന്നു. കാല്‍വഴുതി ഒഴുക്കില്‍പ്പെട്ട മകനെ രക്ഷിക്കാന്‍ പുഴയില്‍ ഇറങ്ങിയ രമ്യയും ഒഴുക്കില്‍പ്പെടുകയായിരുന്നു. ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് രമ്യയുടെ മൃതദേഹം കണ്ടെടുത്തത്.
കടിയങ്ങാട്ട് ഫാര്‍മസിസ്റ്റായി ജോലി ചെയ്തു വരികയായിരുന്നു രമ്യ. നാദാപുരം, പേരാമ്പ്ര അഗ്നിരക്ഷാ നിലയത്തില്‍ നിന്നുള്ള ഫയര്‍ഫോഴ്സ് അംഗങ്ങളാണ് പുഴയില്‍ കുട്ടിക്കായി തിരച്ചില്‍ നടത്തുന്നത്.
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

Summary
A woman who was swept away in the Kuttiady river has died
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





