മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം

ജോബിൻ
Last Updated :20 January 2024, 9:23 am IST

News Now

പത്തനംതിട്ട : പത്തനംതിട്ട റാന്നി മോതിരവയലില്‍ യുവാവ് കൊല്ലപ്പെട്ട നിലയില്‍. വേങ്ങത്തടത്തില്‍ ജോബിന്‍ (38) ആണ് മരിച്ചത്. പിതാവിനും സഹോദരനുമൊപ്പം ഇയാള്‍ കഴിഞ്ഞരാത്രി മദ്യപിച്ചിരുന്നതായി പൊലീസിന് വിവരം ലഭിച്ചു. 

മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മരിച്ച ജോബിന്റെ പിതാവ് ജോണ്‍സണ്‍, സുഹൃത്ത് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

ജോബിന്റെ സഹോദരന്‍ ഒളിവിലാണ്. വീടിനുള്ളില്‍ തറയില്‍ മലര്‍ന്നു കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ശരീരത്തില്‍ പലയിടത്തും മര്‍ദ്ദനമേറ്റ പാടുകളുണ്ട്. തലയില്‍ നിന്നടക്കം ചോര വാര്‍ന്ന നിലയിലാണ്. 

സഹോദരന്റെ വീട്ടിലായിരുന്ന അമ്മ രാവിലെ വീട്ടില്‍ എത്തിയപ്പോഴാണ് മകനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ അടുത്ത ബന്ധുക്കളെ പൊലീസ് ചോദ്യം ചെയ്തിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates