കുന്ദമംഗലം പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് ചാത്തമംഗലം എന്‍ഐടിക്ക് അടുത്തുവെച്ച് പ്രതികള്‍ പിടിയിലാകുന്നത്.

A youth involved in several cases arrested again by police with MDMA
അഫ്‌നാസ് - റിന്‍ഷാ ഫാത്തിമ
Last Updated :12 October 2026, 6:11 pm IST
Guest Author :Sujith

News Now

കോഴിക്കോട്: നിരവധി കേസുകളില്‍ പ്രതിയായ യുവാവ് എംഡിഎംഎയുമായി വീണ്ടും പൊലീസ് പിടിയില്‍. പേരാമ്പ്ര പള്ളിച്ചാലില്‍ അഫ്‌നാസ് (27), പാലക്കാട് എടത്തനാട്ടുകര കല്ലിങ്ങല്‍ റിന്‍ഷാ ഫാത്തിമ (23) എന്നിവരാണ് പിടിയിലായത്. കുന്ദമംഗലം പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് ചാത്തമംഗലം എന്‍ഐടിക്ക് അടുത്തുവെച്ച് പ്രതികള്‍ പിടിയിലാകുന്നത്.

അഫ്‌നാസിനെതിരെ പേരാമ്പ്ര, ബാലുശ്ശേരി, താമരശ്ശേരി തുടങ്ങി വിവിധ പൊലീസ് സ്റ്റേഷനുകളില്‍ എന്‍.ഡി.പി.എസ്. അടക്കം 11 കേസുകളുണ്ട്. റിന്‍ഷാ ഫാത്തിമയ്‌ക്കെതിരേ മൂന്ന് കേസുകളുമുണ്ട്. എന്‍.ഐ.ടി.യിലെ തത്വ 2026-ന്റെ സുരക്ഷയുടെ ഭാഗമായുണ്ടായിരുന്ന പൊലീസ് സംശയകരമായ സാഹചര്യത്തില്‍ അതുവഴിവന്ന കാറിന് കൈകാണിക്കുകയായിരുന്നു.

എന്നാല്‍, പൊലീസിനെ കണ്ടതോടെ കാര്‍ അതിവേഗത്തില്‍ നിര്‍ത്താതെ ഓടിച്ചുപോയി. തുടര്‍ന്ന് വാഹനം പൊലീസ് പിന്തുടര്‍ന്ന്. കാര്‍ പിന്നീട് എന്‍.ഐ.ടി. മെഗാ ഹോസ്റ്റലിന് സമീപമുള്ള അപ്പാര്‍ട്ട്‌മെന്റിന്റെ പാര്‍ക്കിങ് ഏരിയയില്‍ നിര്‍ത്തിയ നിലയില്‍ കണ്ടെത്തി. പൊലീസ് നടത്തിയ പരിശോധനയില്‍ കാറില്‍ 11.90 ഗ്രാം എം.ഡി.എം.എ. കണ്ടെത്തി.

Summary

A youth involved in several cases arrested again by police with MDMA

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates