
സിഗ്നൽ തെറ്റിച്ചെത്തിയ കാർ സ്കൂട്ടർ ഇടിച്ചുതെറിപ്പിച്ചു; യുവാവിന് ദാരുണാന്ത്യം
ഇടുക്കി സ്വദേശി സൽമാൻ അസീസ് (20) ആണ് മരിച്ചത്

കൊച്ചി: കളമശ്ശേരിയിൽ സിഗ്നൽ തെറ്റിച്ചെത്തിയ കാർ സ്കൂട്ടറിലിടിച്ച് യുവാവ് മരിച്ചു. ഇടുക്കി സ്വദേശി സൽമാൻ അസീസ് (20) ആണ് മരിച്ചത്.
കളമശ്ശേരി ടിവിഎസ് ജംഗ്ഷനിൽ ഇന്ന് ഉച്ചയ്‌ക്ക് രണ്ടു മണിയോടെയായിരുന്നു അപകടം. എറണാകുളത്ത് നിന്നും ആലുവയിലേക്ക് പോവുകയായിരുന്ന കാർ സിഗ്നൽ തെറ്റിച്ചെത്തി സല്‍മാന്റെ സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ സല്‍മാന്‍ റോഡിലേക്ക് തെറിച്ചുവീണു. നിയന്ത്രണം വിട്ട കാർ പ്രധാന റോഡില്‍ നിന്നും മാറി മറ്റൊരു സ്‌കൂട്ടറിൽ ഇടിച്ചുമറിഞ്ഞു. കാറിൽ സഞ്ചരിച്ചിരുന്ന കുടുംബത്തിനും സാരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.
അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
നവരാത്രിക്ക് ഒരുങ്ങി മൂകാംബിക; തിരക്ക് മുന്നില്‍ കണ്ട് കൂടുതല്‍ സൗകര്യങ്ങള്‍

'കുറ്റംതെളിയിക്കും വരെ നിരപരാധിയാണെന്ന് കരുതാനുള്ള അവകാശം ഉണ്ട്'; 'അണലി' വെബ് സീരിസിന്റെ റീലിസിന് വിലക്ക്

ശനിയാഴ്ച വരെ ശക്തമായ മഴ തുടരും; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വാക്കുകള്‍ തെറ്റിദ്ധരിക്കുന്നത് പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കിയേക്കാം




