സാക്ഷിമൊഴികളുടേയും ശാസ്ത്രീയമായ തെളിവുകളുടേയും അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്.

Accused Arrested for Stealing Jewellery Worth ₹1.5 Crore from a House in Viyyur
വിയ്യൂരിലെ വീട്ടില്‍ നിന്ന് ഒന്നരക്കോടിയുടെ ആഭരണങ്ങള്‍ കവര്‍ന്ന പ്രതി പിടിയില്‍ Source by : പ്രതീകാത്മക ചിത്രം
Last Updated :1 October 2025, 7:07 pm IST

News Now

തൃശൂര്‍: കുറ്റൂരിലെ വീട്ടില്‍ നിന്ന് ഒന്നരക്കോടിയുടെ ആഭരണങ്ങള്‍ മോഷണം നടത്തിയ കേസിലെ പ്രതി അറസ്റ്റില്‍. വെസ്റ്റ് ബംഗാള്‍ സ്വദേശിയായ കച്ചി ഷെയ്ക്കിനെ ആണ് വിയ്യൂര്‍  പൊലീസ്  അറസ്റ്റ് ചെയ്തത്.

2025 ഓഗസ്റ്റിലായിരുന്നു കേസിനാസ്പദമായ സംഭവം. വീട്ടില്‍ ആരും ഇല്ലാത്ത സമയത്ത് വീട്ടിലെത്തിയ പ്രതി ലോക്കറില്‍ സൂക്ഷിച്ചിരുന്ന 1.5 കോടിരൂപയില്‍ കൂടുതല്‍ വില വരുന്ന സ്വര്‍ണ്ണാഭരണങ്ങളും രത്‌നാഭരണങ്ങളും മോഷണം നനടത്തുകയായിരുന്നു. സാക്ഷിമൊഴികളുടേയും ശാസ്ത്രീയമായ തെളിവുകളുടേയും അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്.

ആഭരണങ്ങള്‍ പൊലീസ് കണ്ടെടുത്തു. അന്വേഷണ സംഘത്തില്‍ ഒല്ലൂര്‍ അസിസ്റ്റന്റ് കമ്മിഷണര്‍ ശ്രീ സുധീരന്‍ എസ്പി, വിയ്യൂര്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ മിഥുന്‍ കെ.പി, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ സജീവ് എ വി എന്നിവരാണ് ഉണ്ടായിരുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates