മോഷണക്കേസിൽ അറസ്റ്റിലായ പ്രതി ജയിലിൽ തൂങ്ങിമരിച്ചു

മോഷണക്കേസിൽ ആറ്റിങ്ങൽ പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയാണ് ജീവനൊടുക്കിയത് 

ഫയല്‍ ചിത്രം
Last Updated :20 January 2024, 9:16 am IST

തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ റിമാൻഡ് പ്രതി തൂങ്ങിമരിച്ച നിലയിൽ. പോത്തൻകോട് സ്വദേശി ബിജു (47) ആണ് മരിച്ചത്. മോഷണക്കേസിൽ ആറ്റിങ്ങൽ പൊലീസാണ് ബിജുവിനെ അറസ്റ്റ് ചെയ്തത്.

വെള്ളിയാഴ്ച രാവിലെ 5.45-ന് വാർഡൻ പരിശോധനയ്‌ക്കെത്തിയപ്പോഴാണ് ബിജുവിനെ മരിച്ച നിലയിൽ കണ്ടത്. സെല്ലിലെ ഗ്രിൽ വാതിലിനു മുകളിൽ കഴുത്തിൽ കുരുക്കിട്ട നിലയിലാണ് കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കഴിഞ്ഞ നവംബർ 24-നാണ് ബിജുവിനെ പൂജപ്പുര സെൻട്രൽ ജയിലിലെ 12-ാം ബ്ലോക്കിലെ എൈസാലേഷൻ സെല്ലിലേക്കു മാറ്റിയത്. ആറ്റിങ്ങൽ സബ് ജയിലിൽ റിമാൻഡിലായിരിക്കേ പകർച്ചവ്യാധി സ്ഥിരീകരിച്ചതിനെ തുടർന്നായിരുന്നു ഇത്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now