അടിപിടിക്കേസിലാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്

പ്രതിക്കായി തിരച്ചിൽ നടത്തുന്നു/ ടെലിവിഷൻ ദൃശ്യം
Last Updated :20 January 2024, 8:52 am IST

News Now

തൊടുപുഴ: നിരവധി കേസുകളിലെ പ്രതിയായ കോലാനി സ്വദേശി ഷാഫി പൊലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടു. തൊടുപുഴ പൊലീസിന്റെ കസ്റ്റഡിയില്‍ നിന്നുമാണ് ഇയാള്‍ കടന്നുകളഞ്ഞത്. 

അടിപിടിക്കേസിലാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനിലേക്ക് കൊണ്ടുവരുമ്പോള്‍ പൊലീസുകാരെ തള്ളിമാറ്റി കുതറി ഓടിയ പ്രതി തൊടുപുഴയാറില്‍ ചാടുകയായിരുന്നു. 

ഷാഫിക്കു വേണ്ടി ഫയര്‍ഫോഴ്‌സ് പുഴയില്‍ തിരച്ചില്‍ നടത്തുകയാണ്. ഇയാള്‍ ഒഴുക്കില്‍പ്പെട്ടിട്ടുണ്ടോയെന്ന് സംശയമുണ്ട്. സ്‌കൂബ ഡൈവിങ് സംഘവും തിരച്ചിലിനായി എത്തിയിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates