
വയനാട്ടില്‍ പെണ്‍കുട്ടിക്ക് നേരെ ആസിഡ് ആക്രമണം; അയല്‍വാസി അറസ്റ്റില്‍
ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടിയെ വയനാട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ അയല്‍വാസിയെ പൊലീസ് അറസ്റ്റ് ചെയ്തു.

കല്‍പ്പറ്റ: വയനാട് പുല്‍പ്പള്ളിയില്‍ പതിനാലുകാരിക്ക് നേരെ ആസിഡ് ആക്രമണം. അയല്‍വാസിയായ രാജു ജോസ് ആണ് ആക്രമണം നടത്തിയത്. ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടിയെ വയനാട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ അയല്‍വാസിയെ പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. പുല്‍പ്പള്ളിയിലെ പ്രിയദര്‍ശിനി ഉന്നതിയിലെ മണികണ്ഠന്റെ മകളാണ് ആക്രമണത്തിന് ഇരയായത്. സ്കൂള്‍ വിട്ട് വീട്ടിലേക്ക് എത്തിയതിന് പിന്നാലെ അയല്‍വാസിയായ രാജു വീട്ടിലെത്തി വഴക്കുണ്ടാക്കുകയും പെണ്‍കുട്ടിയുടെ ശരീരമാകെ ആസിഡ് ഒഴിക്കുകയുമായിരുന്നു. ആസിഡ് ആക്രമണത്തില്‍ പെണ്‍കുട്ടിക്ക് അന്‍പത് ശതമാനത്തിലേറെ പൊള്ളലേറ്റതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
അയല്‍വാസിയായ രാജു ജോസിന് മാനസിക പ്രശ്നമുള്ളതായി സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. എസ്പിസി കേഡറ്റ് ആണ് ആക്രമണത്തിനിരയായ പെണ്‍കുട്ടി. പെണ്‍കുട്ടി വീട്ടിലെത്തിയതിന് പിന്നാലെ എസ്പിസി കേഡറ്റ് യൂണിഫോം തനിക്ക് വേണമെന്ന് രാജു ജോസ് ആവശ്യപ്പെട്ടു. എന്നാല്‍ ഇത് നല്കാന് പെണ്‍കുട്ടി തയ്യാറായില്ല. പിന്നാലെ രാജു വീട്ടിലെത്തി സൂക്ഷിച്ചിരുന്ന ആസിഡ് കുപ്പി എടുത്തുകൊണ്ടുവന്ന് പെണ്‍കുട്ടിക്ക് മേല്‍ ഒഴിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

Summary
Acid attack against girl in Wayanad; Neighbor arrested
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News

റബർ ടാപ്പിങിനിടെ ദമ്പതികൾക്ക് നേരെ കാട്ടാനയുടെ ആക്രമണം: തുമ്പിക്കൈ കൊണ്ടുള്ള അടിയേറ്റ് ഭർത്താവിന് ഗുരുതര പരിക്ക്

കൂത്തുപറമ്പ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം: ജനൽ ചില്ലുകളും ഇന്ദിരാഗാന്ധിയുടെ ഛായാചിത്രവും തകർത്തു


