പാലക്കാട് യുവതിക്ക് നേരെ ആസിഡ് ആക്രമണം; മുന്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍

ബര്‍ഷിനയുടെ മുന്‍ ഭര്‍ത്താവ് തമിഴ്‌നാട് സ്വദേശി കാജാ ഹുസൈനാണ് ആക്രമണം നടത്തിയത്.

Acid attack on Palakkad
പാലക്കാട് യുവതിക്ക് നേരെ ആസിഡ് ആക്രമണം; മുന്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍ഫയല്‍ ചിത്രം
Edited by :Sujith
Last Updated :6 മേയ് 2024, 9:44 am IST

പാലക്കാട്: ഒലവക്കോട് താണാവില്‍ ആസിഡ് ആക്രമണം. താണാവില്‍ ലോട്ടറി കട നടത്തുന്ന ഒലവക്കോട് സ്വദേശിനി ബര്‍ഷിനയ്ക്ക് നേരേയാണ് ആസിഡ് ആക്രമണമുണ്ടായത്. ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം.

ബര്‍ഷിനയുടെ മുന്‍ ഭര്‍ത്താവ് തമിഴ്‌നാട് സ്വദേശി കാജാ ഹുസൈനാണ് ആക്രമണം നടത്തിയത്. സാരമായി പൊള്ളലേറ്റ ബര്‍ഷിന പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. കാജാ ഹുസൈനെ പാലക്കാട് നോര്‍ത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

രാവിലെ കടയിലെത്തിയ കാജാ ഹുസൈനുമായി തര്‍ക്കമുണ്ടാകുകയും പിന്നീട് കൈയില്‍ കരുതിയ ആസിഡ് മുഖത്തൊഴിക്കുകയുമായിരുന്നു. സംഭവത്തിന് പിന്നാലെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാര്‍ പിടികൂടി പൊലിസില്‍ ഏല്‍പ്പിക്കുയായിരുന്നു. ബര്‍ഷിനയും ഭര്‍ത്താവും ഏറെക്കാലമായി പിരിഞ്ഞുതാമസിക്കുകയാണ്. ഇതിനെ തുടര്‍ന്നുണ്ടായ അസ്വാരസ്യങ്ങളാണ് അക്രമണത്തിന് കാരണമെന്നാണ് പൊലീസിന്റെ നിഗമനം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now