
ചേർത്തലയിൽ ആഫ്രിക്കൻ പന്നിപ്പനി; വിൽപ്പനയ്ക്ക് നിരോധനം; രോഗം ബാധിച്ച പന്നികളെ നാളെ കൊന്നൊടുക്കും
ഫാമിലെ 13 പന്നികളെ തിങ്കളാഴ്ച ശാസ്ത്രീയമായി കൊല്ലും
ആലപ്പുഴ: ചേർത്തല തണ്ണീർമുക്കത്ത് ആഫിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. രോഗം മറ്റിടങ്ങളിലേക്ക് പടരാതിരിക്കാൻ നിരീക്ഷണം ശക്തമാക്കി. പ്രദേശത്ത് പുതുതായി പന്നികളെ വളർത്തുന്നതിനും വിൽക്കുന്നതിനും നിരോധനമേർപ്പെടുത്തി.
രോഗം സ്ഥിരീകരിച്ച ഫാമിലെ രണ്ട് പന്നികളാണ് ചത്തത്. തുടർന്നു നടത്തിയ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. ഫാമിലെ 13 പന്നികളെ തിങ്കളാഴ്ച ശാസ്ത്രീയമായി കൊല്ലും. കൊന്നശേഷം കത്തിച്ചുകളയുകയോ രണ്ട് മീറ്റർ താഴ്ചയിൽ കുഴിച്ചിടുകയോ ചെയ്യും.
ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ തണ്ണീർമുക്കത്ത് പുതുതായി പന്നികളെ വളർത്തുന്നതിനും പുറത്തുനിന്ന് കൊണ്ടുവരുന്നതിനും വിൽപ്പന നടത്തുന്നതിനും ഇവിടെയുള്ളവയെപുറത്തേക്ക് കൊണ്ടുപോകുന്നതിനും നിരോധനമുണ്ട്. തണ്ണീർമുക്കത്ത് പത്ത് കിലോമീറ്റർ പരിധിയിലുള്ള ചേർത്തല നഗരസഭ, മാരാരിക്കുളം വടക്ക്, ചേർത്തല തെക്ക്, കഞ്ഞിക്കുഴി, മുഹമ്മ, കടക്കരപ്പള്ളി, വയലാർ, ചെന്നെപള്ളിപ്പുറം എന്നീ പഞ്ചായത്തുകളും കോട്ടയം ജില്ലയിലെ വൈക്കം നഗരസഭ, കുമരകം, വെച്ചൂർ, തലയാഴം, ടിവി പുരം, അയ്മനം, ആർപ്പൂക്കര പഞ്ചായത്തുകളും നിരീക്ഷണ പരിധിയിലാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
പലിശയായി മാത്രം രണ്ടുലക്ഷത്തിലധികം സമ്പാദിക്കാം; ഇങ്ങനെ നിക്ഷേപിക്കൂ!, വേറിട്ട തന്ത്രം

വീടിനുള്ളിൽ പൂക്കൾ വിരിയിക്കാം? ഭംഗിയും മണവും നൽകുന്ന പൂച്ചെടികൾ
'ഇടതുപക്ഷവും വലതുപക്ഷവും ഒരേപോലെ ഉത്തരവാദികള്‍; വളര്‍ച്ചയ്ക്ക് സ്വകാര്യനിക്ഷേപം കൂടിയേതീരൂ'

പ്രതിപക്ഷ നേതാക്കള്‍ നാളെ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ കാണും; സര്‍ക്കാര്‍ ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുന്നുവെന്ന് ഖാര്‍ഗെ




