പശ്ചിമഘട്ടത്തില്‍ ആറായിരത്തിലേറെ അടി ഉയരമുള്ള അഗസ്ത്യാര്‍കൂടം കൊടുമുടി കയറാനാഗ്രഹിക്കുന്നവര്‍ക്ക് അവസരം ഒരുങ്ങുന്നു

ഫയല്‍ ചിത്രം
Last Updated :20 January 2024, 9:10 am IST

News Now

തിരുവനന്തപുരം: പശ്ചിമഘട്ടത്തില്‍ ആറായിരത്തിലേറെ അടി ഉയരമുള്ള അഗസ്ത്യാര്‍കൂടം കൊടുമുടി കയറാനാഗ്രഹിക്കുന്നവര്‍ക്ക് അവസരം ഒരുങ്ങുന്നു. ജനുവരി 16 മുതല്‍ ഫെബ്രുവരി 15 വരെയാണ് ട്രെക്കിങ്. പരമാവധി 75 പേര്‍ക്കാണ് ഒരുദിവസം പ്രവേശനത്തിന് അനുമതിയുള്ളത്.

ജനുവരി അഞ്ചുമുതല്‍ ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിക്കും. രജിസ്‌ട്രേഷന്‍ ഫീസ് 1800 രൂപയാക്കി ഉയര്‍ത്തിയിട്ടുണ്ട്. യാത്രയില്‍ പൂജാദ്രവ്യങ്ങള്‍, പ്ലാസ്റ്റിക്, മദ്യം, മറ്റ് ലഹരിപദാര്‍ഥങ്ങള്‍ എന്നിവ കൈയില്‍ കരുതാന്‍ പാടില്ല. 

വനംവകുപ്പിന്റെ www.forest.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാം. ദുര്‍ഘട വനപ്രദേശങ്ങളിലൂടെയുള്ള ട്രെക്കിങ് ആയതിനാല്‍ നല്ല ശാരീരികക്ഷമതയുള്ളവര്‍ മാത്രമേ പങ്കെടുക്കാവൂ. 14 വയസ്സിന് താഴെയുള്ള കുട്ടികള്‍ പാടില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates