അയിശ ബാനു പ്രസിഡന്റ്; ഹരിതയ്ക്ക് പുതിയ കമ്മറ്റി

വനിത കമ്മീഷന് നല്‍കിയ പരാതിയില്‍ ഒപ്പിടാത്ത ഹരിതയിലെ എക അംഗം അയിശയായിരുന്നു

അയിശ ബാനു
Edited by :migrator
Last Updated :20 ജനുവരി 2024, 8:48 am IST

മലപ്പുറം: പരാതിക്കാരെ വെട്ടിനിരത്തി ഹരിതയ്ക്ക് പുതിയ സംസ്ഥാന കമ്മറ്റി. 9 അംഗസംസ്ഥാന കമ്മറ്റിയില്‍ പിച്ച് അയിശ ബാനുവാണ് പ്രസിഡന്റ്. നേരത്തെ ഹരിതയുടെ സംസ്ഥാന ട്രഷറര്‍ ആയിരുന്നു  അയിശ.

മലപ്പുറത്തുനിന്നുള്ള പ്രതിനിധിയാണ് അയിശ. മുസ്ലീം ലീഗ് നേതൃത്വത്തെയും എംഎസ്എഫിനെയും പ്രതിരോധത്തില്‍ നിര്‍ത്തിയ പത്ത് പെണ്‍കുട്ടികളെയും ഒഴിവാക്കിയാണ് പുതിയ കമ്മറ്റി രൂപീകരിച്ചത്. വനിത കമ്മീഷന് നല്‍കിയ പരാതിയില്‍ ഒപ്പിടാത്ത ഹരിതയിലെ എക അംഗം അയിശയായിരുന്നു. 

നേരത്തെ തന്നെ ഔദ്യോഗികപക്ഷത്ത് നിന്ന കണ്ണൂരില്‍ നിന്നുള്ള റുമൈസ റഫീക്കിനെയാണ് ജനറല്‍ സെക്രട്ടറിയായി തെരഞ്ഞടുത്തത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now