
അക്ഷയ തൃതീയ: ചുറ്റുവിളക്കും മേളവും തായമ്പകയും; ആഘോഷമാക്കാന്‍ ഗുരുവായൂരും, നാളെ സ്വര്‍ണ ലോക്കറ്റ് വാങ്ങാം
വൈശാഖ മാസത്തിലെ പുണ്യമായ അക്ഷയ തൃതീയ ദിനം ആഘോഷമാക്കാന്‍ ഗുരുവായൂര്‍ ക്ഷേത്രവും

തൃശൂര്‍: വൈശാഖ മാസത്തിലെ പുണ്യമായ അക്ഷയ തൃതീയ ദിനം ആഘോഷമാക്കാന്‍ ഗുരുവായൂര്‍ ക്ഷേത്രവും. അക്ഷയ തൃതീയ ദിനമായ ഞായറാഴ്ച ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കഴകക്കാരുടെ വകയായി ചുറ്റുവിളക്കാഘോഷിക്കും. ശ്രീലകത്ത് നെയ് വിളക്ക്, നിറമാല, മേളത്തോടെ കാഴ്ചശീവേലിയും വിളക്കും ഉണ്ടാകും. കാലത്ത് മേളം സന്തോഷ് മാരാരും പാര്‍ട്ടിയും ഉച്ചയ്ക്ക് ഗുരുവായൂര്‍ ശശി മാരാരും പാര്‍ട്ടിയുമാണ്. വൈകീട്ട് കാടാമ്പുഴ അനിരുദ്ധിന്റെ പ്രാമാണിത്വത്തില്‍ തായമ്പകയും ഉണ്ടാവും.
രാത്രി വിളക്കിന് ഇടയ്ക്ക വിശേഷം.വിഷ്ണു മാരാര്‍ മമ്മിയൂര്‍ ,വിഷ്ണു മാരാര്‍ ഗുരുവായൂര്‍, കൃഷ്ണപ്രസാദ് ഗുരുവായൂര്‍, രാഹുല്‍ മാരാര്‍ മമ്മിയൂര്‍ എന്നിവര്‍ ഇടയ്ക്കയിലും കണ്ണന്, ആനന്ദ്, അഖില്‍, നവനീത് കൃഷ്ണന് എന്നിവര്‍ നാദസ്വരത്തിലും അണിനിരക്കും.
അക്ഷയ തൃതീയ ദിനത്തില്‍ ഗുരുവായൂരപ്പന്റെ പൂജിച്ച സ്വര്‍ണം, വെള്ളി ലോക്കറ്റുകള്‍ ഭക്തര്‍ക്ക് വാങ്ങാന്‍ ദേവസ്വം ക്രമീകരണമൊരുക്കിയിട്ടുണ്ട്. രണ്ട് ,മൂന്ന്, അഞ്ച്, പത്ത് ഗ്രാം സ്വര്‍ണ്ണ ലോക്കറ്റും വെള്ളിയുടെ അഞ്ച് ഗ്രാം ലോക്കറ്റും ലഭ്യമാണ്. ക്ഷേത്രത്തിനകത്തെ തെക്കേ കൗണ്ടറില്‍ നിന്നും ഇവ ഭക്തര്‍ക്ക് വാങ്ങാം. രാവിലെ 5 മുതല്‍ ഒരു മണി വരെയും വൈകിട്ട് 5 മുതല്‍ രാത്രി എട്ടുമണി വരെയും ഭക്തര്‍ക്ക് ലോക്കറ്റ് ലഭ്യമാക്കാന്‍ പ്രത്യേക കൗണ്ടര്‍ പ്രവര്‍ത്തിക്കും.
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Summary
akshaya tritiya, celebartions in guruvayur temple
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




