
അലന് വധക്കേസ്; പ്രതികള്‍ കോടതിയില്‍ കീഴടങ്ങി
ജഗതി സ്വദേശികളായ അജിന്, നന്ദു, അഭിജിത്ത്, കണ്ണന്, അപ്പു എന്നിവരാണ് തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയത്.

തിരുവനന്തപുരം: ഫുട്ബാള്‍ കളിക്കിടെ ഉണ്ടായ തര്‍ക്കത്തെ ചൊല്ലി നെട്ടയം സ്വദേശി അലനെ നടുറോഡില്‍ കുത്തിക്കൊന്ന കേസിലെ അഞ്ചു പ്രതികള്‍ കോടതിയില്‍ കീഴടങ്ങി. ജഗതി സ്വദേശികളായ അജിന്, നന്ദു, അഭിജിത്ത്, കണ്ണന്, അപ്പു എന്നിവരാണ് തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയത്.
വധശ്രമം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയും മ്യൂസിയം പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിലുള്ള ആളുമാണ് മുഖ്യപ്രതി അജിന്. നേരത്തേ അറസ്റ്റിലായ സന്ദീപ്, അഖിലേഷ് എന്നിവര്‍ റിമാന്‍ഡിലാണ്.
സംഘര്‍ഷത്തിനിടെ അലനെ കത്തികൊണ്ടു കുത്തിയതാണെന്ന് അലന്റെ സുഹൃത്തുക്കള്‍ പൊലീസിനു മൊഴി നല്‍കിയിരുന്നു. കമ്പികൊണ്ടുള്ള ആയുധം എന്നാണ് മുന്‍പ് കരുതിയിരുന്നത്. അജിന് കത്തി കൊണ്ടു നടക്കുന്നയാളാണെന്നു പൊലീസ് പറഞ്ഞു.
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
Summary
Alan murder case; the accused surrendered in court
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


