തൃശൂരില്‍ ആംബുലന്‍സ് മറിഞ്ഞ് രോഗി മരിച്ചു

ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവിനും രണ്ടുമക്കള്‍ക്കും പരിക്കേറ്റു

പ്രതീകാത്മക ചിത്രം
Edited by :migrator
Last Updated :20 ജനുവരി 2024, 8:46 am IST

തൃശൂര്‍: വിയ്യൂരില്‍ ആംബുലന്‍സ് മറിഞ്ഞ് രോഗി മരിച്ചു. 4 പേര്‍ക്ക് പരുക്കേറ്റു. അളഗപ്പനഗര്‍ മരോട്ടിക്കല്‍ വിന്‍സെന്റിന്റെ ഭാര്യ ഏലിയാമ്മയാണ് മരിച്ചത്. 67 വയസ്സായിരുന്നു. ഞായറാഴ്ച പുലർച്ചെ ഒന്നരയ്ക്കായിരുന്നു അപകടം.

ആംബുലന്‍സില്‍ ഉണ്ടായിരുന്ന വിന്‍സന്റിനും മക്കളായ ജോബി, ജിഷ, ഡ്രൈവര്‍ മേജോ ജോസഫ് എന്നിവര്‍ക്കുമാണ് പരുക്കേറ്റത്. വിന്‍സന്റിന്റെ പരുക്ക് ഗുരുതരമാണെന്ന് പൊലീസ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now