
നാളെ മുതല്‍ അമൃത എക്സ്പ്രസ് രാമേശ്വരത്തേയ്ക്ക്; സമയക്രമം അറിയാം
തിരുവനന്തപുരം - മധുര അമൃത എക്സ്പ്രസ് നാളെ മുതല്‍ രാമേശ്വരം വരെ നീട്ടി

തിരുവനന്തപുരം: തിരുവനന്തപുരം - മധുര അമൃത എക്സ്പ്രസ് നാളെ മുതല്‍ രാമേശ്വരം വരെ നീട്ടി. ഇതുസംബന്ധിച്ച് റെയില്‍വേ ഉത്തരവ് ഇറക്കി. രാമേശ്വരത്ത് പുതിയ പാമ്പന്‍ പാലം തുറന്നതോടെയാണ് അമൃത എക്സ്പ്രസ് രാമേശ്വരം വരെ നീട്ടാന്‍ റെയില്‍വേ തീരുമാനിച്ചത്.
16343/16344 തിരുവനന്തപുരം - മധുര അമൃത എക്സ്പ്രസ് നാളെ മുതല്‍ 20.30ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടും. പിറ്റേന്ന് രാവിലെ 9.50ന് മധുരയില്‍ എത്തുന്ന അമൃത എക്്സ്പ്രസ് ഉച്ചയ്ക്ക് 12.45ന് രാമേശ്വരത്ത് എത്തും. തിരിച്ച് അവിടെ നിന്നും ഉച്ചയ്ക്ക് 1.30ന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേന്ന് രാവിലെ 4.55ന് തിരുവനന്തപുരത്ത് എത്തിച്ചേരും. രാമേശ്വരത്ത് എട്ടു ട്രെയിനുകളുടെ സര്‍വീസിനും അറ്റകുറ്റപ്പണിക്കും സൗകര്യമുള്ള പിറ്റ് ലൈനും സിഗ്നല്‍ സംവിധാനവും ഉള്ളതിനാല്‍ സാങ്കേതിക, ഗതാഗത പ്രശ്നങ്ങളുണ്ടാകില്ലെന്നത് നേട്ടമാണ്.
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
Summary
Amrita Express to Rameswaram from tomorrow; Timetable known
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


