അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം, 4 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

ഈ വര്‍ഷം അട്ടപ്പാടിയില്‍ ഇത് രണ്ടാമത്തെ തവണയാണ് നവജാത ശിശു മരിക്കുന്നത്

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:58 am IST

അട്ടപ്പാടി: അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം. ഫെബ്രുവരി 26ന് ജനിച്ച ആണ്‍ കുഞ്ഞ് ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെ മരിച്ചു. 

പാലക്കാട് ജില്ലാ ആശുപത്രിയില്‍ വെച്ചാണ് മരണം. ഷോളയൂര്‍ വട്ടലക്കി ലക്ഷം വീട്ടിലെ അയ്യപ്പന്‍-നഞ്ചമ്മാള്‍ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. ഈ വര്‍ഷം അട്ടപ്പാടിയില്‍ ഇത് രണ്ടാമത്തെ തവണയാണ് നവജാത ശിശു മരിക്കുന്നത്. 2021ല്‍ 9 നവജാത ശിശുക്കള്‍ മരിച്ചതായാണ് കണക്ക്. 

കുഞ്ഞിന് രണ്ട് കിലോ ഭാരമുണ്ടായിരുന്നു. ഫെബ്രുവരി പത്തോടെയാണ് നഞ്ചമ്മാളിനെ കോട്ടത്തറ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഉയര്‍ന്ന രക്ത സമ്മര്‍ദത്തേയും രക്ത കുറവിനേയും തുടര്‍ന്ന് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
 

News Now