
ഇടമലക്കുടിയിൽ രോഗിയുമായി വീണ്ടും ദുരിത യാത്ര; കമ്പിൽ തുണി കെട്ടി ചുമന്ന് നാട്ടുകാർ ( വിഡിയോ)
വളയംപാറ കുടിയിൽ നിന്നും 55 കാരിയായ പൂമണിയെയാണ് സൊസൈറ്റികുടിയിലെ ആശുപത്രിയിൽ എത്തിച്ചത്

ഇടുക്കി: അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തതിനാൽ ഇടുക്കി ജില്ലയിലെ ഇടമലക്കുടിയിൽ രോഗിയുമായി വീണ്ടും ദുരിത യാത്ര. മരക്കമ്പിൽ തുണി ചുറ്റി അതിൽ കിടത്തി രോഗിയെ ആശുപത്രിയിൽ എത്തിച്ചു. വളയംപാറ കുടിയിൽ നിന്നും 55 കാരിയായ പൂമണിയെയാണ് സൊസൈറ്റികുടിയിലെ ആശുപത്രിയിൽ എത്തിച്ചത്.
മഴയെത്തുടർന്ന് കമ്പിൽ കെട്ടി കിടത്തിയ രോഗിയെ നനയാതിരിക്കാൻ പ്ലാസ്റ്റിക് കൊണ്ട് പൊതിഞ്ഞാണ് ഇടമലക്കുടിയിലെ ജനങ്ങൾ കാടും തോടും താണ്ടി മറുകരയിലെത്തിച്ചത്. കഴിഞ്ഞ ദിവസം വയോധികനായ രോഗിയെ മാങ്കുളം ആനകുളത്ത് ആളുകൾ ചുമന്ന് എത്തിച്ചിരുന്നു.
ഇടുക്കി ഇടമലക്കുടി ഗൂഡല്ലാർകുടി സ്വദേശിയായ 75 വയസ്സുകാരൻ മാലയപ്പനെയാണ് ചികിത്സയ്ക്കായി കിലോമീറ്ററുകളോളം ചുമന്നത്. അടിയന്തര സാഹചര്യങ്ങളിൽ കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കാൻ ഗതാഗതസൗകര്യമില്ലാത്തത് വലിയ ദുരിതമാണ് പ്രദേശത്ത് ഉണ്ടാക്കുന്നത്.
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
Summary
Another arduous journey with a patient in Edamalakkudy
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


'നല്ല കാര്യം, പക്ഷേ ആ രോഗിയെ അങ്ങനെയല്ല മാറ്റേണ്ടത്': ട്രോമ പ്രോട്ടോക്കോൾ ഓർമ്മിപ്പിച്ച് ഡോ. മനോജ് വെള്ളനാട്

വിരമിക്കൽ സൂചനയുമായി മെസി, ഇടമലക്കുടിയിൽ രോഗിയെ കമ്പിൽ കെട്ടി ചുമന്ന് ഗോത്രജനത, എഫ്സിആർഎ ബിൽ ജെപിസിക്ക്; ഇന്നത്തെ 5 പ്രധാന വാർത്തകൾ
