പരിക്കേറ്റ രണ്ടുപേരുടെയും നില ഗുരുതരമാണെന്ന് പൊലീസ് പറഞ്ഞു. 

ബാലുശേരി പൊലീസ് സ്റ്റേഷന്‍
Last Updated :20 January 2024, 9:24 am IST

News Now

കോഴിക്കോട്: കടംവാങ്ങിയ 500 രൂപയെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് കോഴിക്കോട് ബാലുശേരി കിനാലൂരില്‍ രണ്ട് ബസ് ജീവനക്കാര്‍ക്ക് കുത്തേറ്റു. ബസ് ജീവനക്കാരായ ഷിജാദ്, ഷിജിത്ത് എന്നിവര്‍ക്കാണ് കുത്തേറ്റത്. ഇവരെ ആക്രമിച്ച മൂന്നുപേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.  പരിക്കേറ്റ രണ്ടുപേരുടെയും നില ഗുരുതരമാണെന്ന് പൊലീസ് പറഞ്ഞു. 

ഇന്നലെ രാത്രി  കിനാലൂര്‍ ഏഴികണ്ടിയില്‍ വച്ചായിരുന്നു സംഭവം. ആക്രമണത്തില്‍ സാരമായി പരിക്കേറ്റ ബസ് ജീവനക്കാര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരെ ആക്രമിച്ച ബബിലേഷ്, മനേഷ്, ശരത്ത്‌ലാല്‍ എന്നിവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. 500 രൂപ കടംവാങ്ങിയതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. 

പണം വാങ്ങിയതിനെ ചൊല്ലി കഴിഞ്ഞ ദിവസം മനേഷ് ബസ് ജീവനക്കാരുമായി ഫോണില്‍ സംസാരിച്ചിരുന്നു. അതിനിടെ ബസ് ജീവനക്കാരന്‍ മനേഷിനെ അസഭ്യം പറഞ്ഞതായും തുടര്‍ന്ന് മൂവരും ഇത് ചോദ്യം ചെയ്യാനെത്തിയപ്പോഴാണ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകകയാണെന്ന് ബാലുശേരി പൊലീസ് അറിയിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates