
10 വയസുള്ള 2 കുട്ടികളെ പീഡിപ്പിച്ചു; കസ്റ്റഡിയിലുള്ള 51കാരനെതിരെ വീണ്ടും പോക്സോ കേസ്
7 വയസുകാരിയെ പീഡിപ്പിച്ചതായി പരാതി

കോഴിക്കോട്: താമരശ്ശേരിയിൽ പോക്സോ കേസിൽ അറസ്റ്റിലായ 51കാരനെതിരെ വീണ്ടും പോക്സോ കേസ്. പത്ത് വയസുള്ള രണ്ട് പെൺകുട്ടികൾക്ക് നേരെ ലൈംഗിക അതിക്രമം കാട്ടിയ സംഭവത്തിൽ ഈങ്ങാപ്പുഴ സ്വദേശി അഷ്റഫിനെ താമരശ്ശേരി പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. കസ്റ്റഡിയിൽ ഇരിക്കെയാണ് ഏഴ് വയസുകാരിക്ക് നേരെയുള്ള ലൈംഗിക അതിക്രമത്തിൽ പൊലീസ് മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്തത്.
നേരത്തെ അതിക്രമത്തിനു ഇരകളായ പെൺകുട്ടികൾ വിവരം കൂട്ടുകാരിയോ പറഞ്ഞിരുന്നു. കൂട്ടുകാരിയാണ് രക്ഷിതാക്കളെ വിവരം അറിയിച്ചത്. പിന്നാലെ രക്ഷിതാക്കൾ നൽകിയ പരാതിയിലാണ് ആദ്യം ഇയാളെ അറസ്റ്റ് ചെയ്തത്. നിലവിൽ സബ് ജയിലിൽ റിമാൻഡിലാണ് പ്രതി.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
പിന്നാലെയാണ് ഇയാൾ നടത്തിയ മറ്റൊരു അതിക്രമം കൂടി പുറത്തു വന്നത്. മകൾക്കെതിരെ അതിക്രമം നടന്നതായി കാണിച്ച് ഏഴ് വയസുകാരിയുടെ രക്ഷിതാക്കളും പരാതി നൽകി. പിന്നാലെയാണ് കേസെടുത്തത്.
ഏഴ് വയസുകാരി തന്നെയാണ് രക്ഷിതാക്കളോടു വിവരം പറഞ്ഞത്. പൊലീസ് മൊഴി രേഖപ്പെടുത്തി. ഇയാൾ കൂടുതൽ കുട്ടികളെ ഉപദ്രവിച്ചിട്ടുണ്ടോ എന്നു പൊലീസ് അന്വേഷിക്കുന്നു. പ്രതി പെയിന്റിങ് തൊഴിലാളിയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

Related News

അഭിഭാഷകനിൽ നിന്ന് ഗ്രാനൈറ്റ് രാജാവിലേക്ക്; ആർ. വീരമണിയുടെ ഇരുണ്ട സാമ്രാജ്യവും തമിഴ്നാടിനെ ഇളക്കി മറിക്കുന്ന രാഷ്ട്രീയ കൊടുങ്കാറ്റും

വടകര എംഡിഎംഎ കേസ് പ്രതി കീര്‍ത്തനയ്ക്ക് കുത്തേറ്റു; ഭര്‍ത്താവ് കസ്റ്റഡിയില്‍

