
'മുസ്ലിം ജനതയ്ക്കുള്ളതിനേക്കാള്‍ വെറുപ്പാണ് ഈഴവര്‍ക്ക് വെള്ളാപ്പള്ളിയോടുള്ളത്, കൂടെക്കിടക്കുന്നവനല്ലേ രാപ്പനി അറിയൂ'
2026 ല്‍ ഈഴവ പിന്നാക്ക വിഭാഗങ്ങളില്‍ നിന്നും ബിജെപിയിലേക്കുള്ള ഒഴുക്ക് തടയാമെന്ന് കരുതിയാവാം വെളളാപ്പളളിയെ കൂടെ നിര്‍ത്തിയത്.

കോഴിക്കോട്: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ വിമര്‍ശനവുമായി എഴുത്തുകാരനും പുരോഗമന കലാസാഹിത്യ സംഘം (പുകസ) സംസ്ഥാന വൈസ് പ്രസിഡന്റുമായ അശോകന് ചരുവില്‍. മുസ്ലിം ജനതക്കുള്ളതിനേക്കാള്‍ കൂടുതല്‍ വെറുപ്പാണ് ഈഴവര്‍ക്ക് വെള്ളാപ്പള്ളിയോടുള്ളതെന്ന് അശോകന് ചരുവില്‍ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ തോല്‍വിയെക്കുറിച്ച് മാധ്യമപ്രവര്ത്തകന് കെ ജെ ജേക്കബ് എഴുതിയ ഫെയ്സ്ബുക്ക് കുറിപ്പിന് കമന്റിട്ടിരിക്കുകയാണ് അശോകന് ചരുവില്‍.
കമന്റ് ഇങ്ങനെ:
2016ല്‍ നാരായണഗുരുവിനെ മുന്‍നിര്‍ത്തി വെള്ളാപ്പിള്ളിയിസത്തെ തോല്‍പ്പിച്ചു കൊണ്ടാണ് ഇടതുപക്ഷം വിജയിച്ചത്. നാടെങ്ങും നടത്തിയ 'തനിക്ക് ജാതിയും മതവുമില്ല' വിളംബരത്തിന്റെ ശതാബ്ദി ഓര്‍ക്കുക. 2026 ല്‍ ഈഴവ പിന്നാക്ക വിഭാഗങ്ങളില്‍ നിന്നും ബിജെപിയിലേക്കുള്ള ഒഴുക്ക് തടയാമെന്ന് കരുതിയാവാം വെളളാപ്പളളിയെ കൂടെ നിര്‍ത്തിയത്. വെള്ളാപ്പള്ളി ഉള്ള സ്ഥലത്ത് ഗുരു ഉണ്ടാവുകയില്ല എന്ന വസ്തുത നമ്മള് മറന്നു. മുസ്ലിം ജനതക്കുള്ളതിനേക്കാള്‍ കൂടുതല്‍ വെറുപ്പാണ് ഈഴവര്‍ക്ക് വെള്ളാപ്പള്ളിയോടുള്ളത്. കൂടെ കിടക്കുന്നവര്‍ക്കല്ലേ രാപ്പനി അറിയൂ?
തെരഞ്ഞെടുപ്പിന് മുമ്പ് വെള്ളാപ്പള്ളി നടേശന് നടത്തിയ വിദ്വേഷ പ്രസ്താവനയെക്കുറിച്ചാണ് അശോകന് ചരുവിലിന്റെ പ്രതികരണം. ഈ പ്രസ്താവന വിവാദമാവുകയും ചെയ്തു. വെള്ളാപ്പള്ളിയോട് അടുത്ത സിപിഎമ്മിന്റെ നിലപാട് പരാജയത്തിന്റെ കാരണമായതായാണ് വിലയിരുത്തല്‍.
News Now
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

Summary
Asokan charuvil fb comment Vellapally Natesan
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'ഇവിടെ നിന്നിരുന്നെങ്കിൽ എന്റെ കരിയർ ഗാനമേളയും അമ്പലപ്പറമ്പും മാത്രമായി ഒതുങ്ങുമായിരുന്നു; അതായിരുന്നില്ല ലക്ഷ്യം'

'ആരാണ് ഇവിടെ ക്ലീൻ ആയിട്ടുള്ളത് ? വേടന് ഒരു കൾട്ട് ഫോളോവേഴ്സുണ്ട്; അവാർഡ് കൊടുത്തതിന് ഒരുപാട് ചീത്തവിളി കേട്ടു'

