
മാധ്യമപ്രവർത്തകർക്ക് നേരെ കയ്യേറ്റം: സുരേഷ് ഗോപിക്കെതിരെ കേസെടുക്കില്ലെന്ന് പൊലീസ്
കോൺഗ്രസ് നേതാവ് അനിൽ അക്കര നൽകിയ പരാതിയാണ് തള്ളിയത്

തൃശൂർ: മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്തെന്ന പരാതിയില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ കേസെടുക്കില്ല. കോൺഗ്രസ് നേതാവ് അനിൽ അക്കര നൽകിയ പരാതിയാണ് തള്ളിയത്. സംഭവത്തില്‍ നിയമ നടപടികൾ സ്വീകരിക്കാൻ വകുപ്പ് ഇല്ലെന്നാണ് പൊലീസ് അനിൽ അക്കരയെ അറിയിച്ചു.
WHAT TO READ NEXT
സിദ്ദിഖ് സുപ്രീം കോടതിയില്‍; മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി
ഹേമ കമ്മിറ്റി റിപ്പോർട്ട് വിവാദവുമായി ബന്ധപ്പെട്ട ചോദ്യം ചോദിച്ചതിനാണ് സുരേഷ് ഗോപി മാധ്യമപ്രവർത്തകരെ തള്ളിമാറ്റിയത്. തുടർന്നാണ് അനിൽ അക്കര പരാതി നൽകിയത്. മാധ്യമപ്രവർത്തകരുടെ മൊഴിയെടുക്കുകയും തൃശൂർ രാമ നിലയത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തു. തുടർന്നാണ് കേസെടുക്കേണ്ടതില്ലെന്ന തീരുമാനത്തിലെത്തിയതെന്നും പൊലീസ് അറിയിച്ചു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
കയ്യേറ്റത്തിനിരയായ മാധ്യമ പ്രവർത്തകർ മൊഴി പൊലീസിന് നൽകിയിട്ടും കേസെടുക്കാത്തത് പിണറായി - ബിജെപി ഡീലിന്റെ ഭാഗമായാണെന്ന ആരോപണവുമായി അനിൽ അക്കര രംഗത്തെത്തി. ഹേമ കമ്മിറ്റി റിപ്പോർട്ട് വിവാദവുമായി ബന്ധപ്പെട്ട ചോദ്യം ചോദിച്ച മാധ്യമ പ്രവർത്തകര്‍ക്ക് നേരെ കൈയ്യേറ്റം ചെയ്ത സുരേഷ് ഗോപിയുടെ പെരുമാറ്റത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. ജനാധിപത്യ രീതിയിലല്ലാത്ത പ്രതികരണമാണ് സുരേഷ് ഗോപിയിൽ നിന്നും ഉണ്ടായതെന്നായിരുന്നു വിമര്‍ശനം ഉയര്‍ന്നത്. മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളെ ശാരീരികമായി നേരിടാനുള്ള കേന്ദ്രമന്ത്രിയുടെ ശ്രമം ഞെട്ടിക്കുന്നതാണെന്ന് കെയുഡബ്ല്യുജെ വിമര്‍ശിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Related News


പാലിയേക്കരയില്‍ 'ആക്ഷന്‍' എടുത്ത് സുരേഷ് ഗോപി; 'കുരുക്കഴിക്കാന്‍' മുഴുവന്‍ ടോള്‍ ബൂത്തുകളും തുറപ്പിച്ച് മന്ത്രി

കൈപമംഗലം ദുരന്തം: പരസ്പരം പഴിചാരുന്നത് ഒളിച്ചോട്ടം; എൻഎച്ച്എഐക്ക് കർശന മുന്നറിയിപ്പ് നൽകി; സുരേഷ് ഗോപി
