വനിതാ ഡോക്ടർക്കും ജീവനക്കാർക്കും നേരെ മധ്യവയസ്കന്റെ പരാക്രമം, അസഭ്യവർഷം, കേസ്

ഒപിയിൽ ചികിത്സയ്ക്കെത്തിയ മധ്യവയസ്കൻ വനിതാ ഡോക്ടറെയും ജീവനക്കാരെയും അസഭ്യം പറഞ്ഞു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:20 am IST
Edited by :migrator

കൽപ്പറ്റ: ആശുപത്രിയിലെത്തിയ മധ്യവയസ്കൻ ഡോക്ടർക്ക് നേരെ അപമര്യാദയായി പെരുമാറിയെന്ന് പരാതി. വയനാട് വൈത്തിരി താലൂക്ക് ആശുപത്രിയിലാണ് ഡോക്ടർക്കും ആശുപത്രി ജീവനക്കാർക്കും നേരെ ആക്രമണം ഉണ്ടായത്. 

ഒപിയിൽ ചികിത്സയ്ക്കെത്തിയ മധ്യവയസ്കൻ വനിതാ ഡോക്ടറെയും ജീവനക്കാരെയും അസഭ്യം പറഞ്ഞു. ലക്കിടി സ്വദേശി വേലായുധനെതിരെ പൊലീസ് കേസെടുത്തു. 

ആശുപത്രി സംരക്ഷണ നിയമ ഭേഗതി ഓർഡിനൻസിന് മന്ത്രിസഭായോ​ഗം അം​ഗീകാരം നൽകിയിരുന്നു. ആരോഗ്യ പ്രവർത്തകർക്കെതിരായ ആക്രമണങ്ങൾക്ക് കർശന ശിക്ഷയാണ് ഓർഡിനൻസിൽ പറയുന്നത്. ആരോ​ഗ്യപ്രവർത്തകരെ കയ്യേറ്റം ചെയ്യുന്നതിന് പുറമെ, അസഭ്യം പറയുന്നതും അധിക്ഷേപിക്കുന്നതും നിയമത്തിന്റെ പരിധിയിൽ വരും. 

ഈ വാര്‍ത്ത കൂടി വായിക്കൂ

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now