തിരുവല്ല മത്സ്യമാര്‍ക്കറ്റില്‍ മിന്നല്‍ പരിശോധന; 115 കിലോ ചീഞ്ഞ മത്സ്യം പിടികൂടി 

തിരുവല്ല മത്സ്യമാര്‍ക്കറ്റില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ 115 കിലോ ചീഞ്ഞ മത്സ്യം പിടികൂടി

തിരുവല്ലയില്‍ ചീഞ്ഞ മത്സ്യം പിടികൂടിയപ്പോള്‍, സ്‌ക്രീന്‍ഷോട്ട്‌
Edited by :migrator
Last Updated :20 ജനുവരി 2024, 9:21 am IST

പത്തനംതിട്ട: തിരുവല്ല മത്സ്യമാര്‍ക്കറ്റില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ 115 കിലോ ചീഞ്ഞ മത്സ്യം പിടികൂടി. ഭക്ഷ്യ സുരക്ഷാ, ഫിഷറീസ് വകുപ്പുകള്‍ സംയുക്തമായാണ് പരിശോധന നടത്തിയത്.

ഇന്ന് പുലര്‍ച്ചെ മൂന്ന് മണിമുതല്‍ ആറുമണിവരെയാണ് പരിശോധന നടത്തിയത്. തിരുവല്ല മത്സ്യമാര്‍ക്കറ്റില്‍ പുറത്ത് നിന്നാണ് മത്സ്യം എത്തിക്കുന്നത്. മത്സ്യം വാഹനത്തില്‍ നിന്ന് ഇറക്കുന്നതിനിടെയാണ് പരിശോധന നടത്തിയത്. അതിനാല്‍ മുഴുവന്‍ മത്സ്യവും പരിശോധിക്കാന്‍ സാധിച്ചു എന്നാണ് റിപ്പോര്‍ട്ട്.

മീനില്‍ രാസവസ്തുക്കള്‍ ഒന്നും തന്നെ കണ്ടെത്താന്‍ സാധിച്ചില്ല. എന്നാല്‍ മത്സ്യങ്ങള്‍ ചീഞ്ഞ നിലയിലായിരുന്നു. പരിശോധന സംഘത്തിന്റെ ഒപ്പം ഉണ്ടായിരുന്ന മൊബൈല്‍ യൂണിറ്റില്‍ ഉടന്‍ തന്നെ പരിശോധന നടത്തുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now