
സ്വർണ വ്യാപാരിയെ ആക്രമിച്ച് 75 പവൻ കവർന്ന കേസ്; അർജുൻ ആയങ്കി റിമാന്റിൽ
തൃശൂരിൽ നിന്നും മധുരയിലെ ജ്വല്ലറിയിലേക്ക് സ്വർണാഭരണങ്ങൾ കൊണ്ടും പോയ വ്യാപാരിയെ അക്രമിച്ച് 75 പവൻ സ്വർണം തട്ടിയെടുക്കുകയായിരുന്നു
പാലക്കാട്: സ്വര്‍ണ വ്യാപാരിയെ ആക്രമിച്ച് സ്വർണം തട്ടിയെടുത്ത കേസിൽ പിടിയിലായ അർജുൻ ആയങ്കിയെ റിമാന്റ് ചെയ്തു. ചിറ്റൂർ കോടതിയിൽ ഹാജറാക്കിയ ആർജ്ജുൻ ആയങ്കിയെ14 ദിവസത്തേക്കാണ് റിമാന്റ് ചെയ്തത്.
കഴിഞ്ഞ മാർച്ച് 26നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. തൃശൂരിൽ നിന്നും മധുരയിലെ ജ്വല്ലറിയിലേക്ക് സ്വർണാഭരണങ്ങൾ കൊണ്ടും പോയ വ്യാപാരിയെ അക്രമിച്ച് 75 പവൻ സ്വർണം തട്ടിയെടുക്കുകയായിരുന്നു. സിപിഎം നേതാക്കള്‍ ഉള്‍പ്പെടെ പതിനൊന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മഹാരാഷ്ട്ര പുനെയില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് അർജുൻ അറസ്റ്റിലാവുന്നത്. ഇയാളാണ് കേസിലെ മുഖ്യ സൂത്രധാരനെന്ന് പൊലീസ് പറഞ്ഞു.
75 പവന്‍ സ്വര്‍ണം, ഇരുപത്തി മൂവായിരം രൂപ, മൊബൈല്‍ ഫോണ്‍ എന്നിവയാണ് വ്യാപാരിയില്‍ നിന്ന് തട്ടിയെടുത്തത്. കവര്‍ച്ചയ്ക്ക് ശേഷം സംഘം സ്വര്‍ണം വീതം വെച്ച് വ്യത്യസ്ത വഴികളിലൂടെ രക്ഷപ്പെടുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.
നേരത്തെ ഡിവൈഎഫ്ഐ അഴിക്കോട് കപ്പക്കടവ് യൂണിറ്റ് സെക്രട്ടറി ആയിരുന്നു അർജുൻ ആയങ്കി.സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നേരത്തെയും ഇയാൾക്കെതിരെ കേസുണ്ട്. ലഹരിക്കടത്ത് സംഘങ്ങളുമായി അടുത്തതോടെ ഡിവൈഎഫ്ഐ ഇയാളെ പുറത്താക്കുകയായിരുന്നു. കടത്തിക്കൊണ്ടുവരുന്ന സ്വർണ്ണം ക്യാരിയറെ സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും ആക്രമിച്ചും തട്ടിയെടുക്കുകയാണ് അർജുനും സംഘവും ചെയ്തുവന്നത്. ഗൾഫിലും കേരളത്തിലുടനീളവും അർജുൻ ആയങ്കി നെറ്റ് വർക്ക് ഉണ്ടാക്കിയിരുന്നതായാണ് പൊലീസ് കണ്ടെത്തൽ. കരിപ്പൂരിലെ ക്വട്ടേഷൻ കേസിൽ കഴിഞ്ഞ വർഷം അർജുൻ ആയങ്കി കസ്റ്റംസിന്‍റെ പിടിയിലായതോടെയാണ് വിവരങ്ങൾ പുറത്ത് വന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ബിഎംഎസ് പ്രവര്ത്തകന് വിനയൻ വധക്കേസ് : സിപിഎം പ്രവര്ത്തകൻ കുറ്റക്കാരൻ; ശിക്ഷ തിങ്കളാഴ്ച

അടൂർ പ്രകാശിന്റെ വിമർശനം; മൗനം വെടിഞ്ഞ് മുഖ്യമന്ത്രി സതീശൻ: 'ഞാൻ വിമർശനങ്ങൾക്ക് അതീതനല്ല, തെറ്റുകൾ ചൂണ്ടിക്കാണിച്ചാൽ കേൾക്കും'
'ഞങ്ങൾക്ക് സമയമില്ല തലേ...വേറെ പണിയുണ്ട്, കുടുംബമുണ്ട്'; പിന്തുണ തേടിയെത്തിയ അജിത്തിനെതിരെ ആരാധകർ

Explainer | 'മാസപ്പടി' കേസില്‍ പിണറായി പ്രതിസ്ഥാനത്ത് വരുന്നത് എങ്ങനെ? നാള്‍വഴികളും ഹൈക്കോടതി വിധിയും

Related News

അടൂർ പ്രകാശിന്റെ വിമർശനം; മൗനം വെടിഞ്ഞ് മുഖ്യമന്ത്രി സതീശൻ: 'ഞാൻ വിമർശനങ്ങൾക്ക് അതീതനല്ല, തെറ്റുകൾ ചൂണ്ടിക്കാണിച്ചാൽ കേൾക്കും'

'ഞങ്ങൾക്ക് സമയമില്ല തലേ...വേറെ പണിയുണ്ട്, കുടുംബമുണ്ട്'; പിന്തുണ തേടിയെത്തിയ അജിത്തിനെതിരെ ആരാധകർ
