മുണ്ടക്കയം സ്വദേശി സുകേഷ് ആണ് പിടിയിലായത്

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:52 am IST

News Now

കോട്ടയം: തട്ടുകടയിൽ ഭക്ഷണം കഴിക്കാനെത്തിയ സ്ത്രീയെ കടന്നുപിടിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. മുണ്ടക്കയം സ്വദേശി സുകേഷ് (35) ആണ് പിടിയിലായത്. ഇന്നലെ രാത്രി നഗരമധ്യത്തിലെ തട്ടുകടയിൽ കുടുംബത്തോടൊപ്പം എത്തിയ സ്ത്രീയെയാണ് സുകേഷ് കടന്നുപിടിക്കാൻ ശ്രമിച്ചത്. 

രാത്രി 12 മണിയോടെ കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപമാണ് സംഭവം. വിവാഹത്തിൻ പങ്കെടുക്കാൻ എത്തിയ തൊടുപുഴ സ്വദേശികളായ കുടുംബം ഭക്ഷണം കഴിക്കാൻ തട്ടുകടയിൽ എത്തിയതാണ്. ഭക്ഷണശേഷം സമീപത്തെ കടയിൽ നിന്നു കുപ്പിവെള്ളം വാങ്ങാൻ പോയപ്പോഴാണ് യുവാവ് സ്ത്രീയെ കടന്നുപിടിച്ചത്. കുതറിയോടിയ ഇവർ അടുത്തുള്ള മറ്റൊരു കടയിലേക്ക് ഓടിക്കയറിയെങ്കിലും അക്രമി പിന്നാലെയെത്തി. 

തടയാൻ എത്തിയവരെ തുണിയിൽ കല്ലുകെട്ടി ആക്രമിക്കാൻ ശ്രമിച്ച സുകേഷിനെ ഒടുവിൽ ഓട്ടോ ഡ്രൈവർമാർ ഉൾപ്പെടെയുള്ളവർ കീഴ്പ്പെടുത്തി. ഇയാളെ വെസ്റ്റ് പൊലീസിന് കൈമാറി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates