ലോറിയുടെ രഹസ്യ അറയിൽ കഞ്ചാവ് ഒളിപ്പിച്ച നിലയിൽ കഞ്ചാവ് കടത്താനായിരുന്നു ശ്രമം

അറസ്റ്റിലായ പ്രതികള്‍ / ടെലിവിഷന്‍ ചിത്രം
Last Updated :20 January 2024, 8:46 am IST

News Now

പാലക്കാട് : പാലക്കാട് വടക്കഞ്ചേരിയിൽ  വൻ കഞ്ചാവ് വേട്ട. ചെടി വിൽപ്പനയുടെ മറവിൽ ലോറിയിൽ കടത്തുകയായിരുന്ന അറുപത് കിലോ കഞ്ചാവാണ് പിടികൂടിയത്. രണ്ടുപേരെ അറസ്റ്റ് ചെയ്തു. വയനാട് സ്വദേശികളായ സുനു ആന്റണി, നിഖിൽ എന്നിവരെയാണ് എക്സൈസ് സ്പെഷൽ സ്ക്വാഡ് പിടികൂടിയത്. 

ലോറിയുടെ രഹസ്യ അറയിൽ കഞ്ചാവ് ഒളിപ്പിച്ച നിലയിൽ കഞ്ചാവ് കടത്താനായിരുന്നു ശ്രമം.  മാവും, പ്ലാവും, ചാമ്പയും തുടങ്ങി വിവിധ ചെടികളുടെ തൈകളായിരുന്നു ലോറിയുടെ മുകളിൽ വെച്ചിരുന്നത്.  ഇതിന് താഴെയുള്ള രഹസ്യ അറയിലാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്.

ആന്ധ്രയിൽ നിന്ന്ശേഖരിക്കുന്ന കഞ്ചാവ് ലോറിയിൽ എറണാകുളം, തൃശ്ശൂർ ജില്ലകളിലെ വിവിധയിടങ്ങളിൽ നേരിട്ട് എത്തിച്ച് നൽകുകയാണ് പതിവെന്ന് പിടിയിലായവർ മൊഴി നൽകി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഒരാഴ്ച വാഹനത്തിന്റെ നീക്കം പിന്തുടർന്നാണ് എക്സൈസ് സംഘം കഞ്ചാവ് ശേഖരം പിടികൂടിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates