ലോഡ്ജില്‍ മുറിയെടുത്തു; കാമുകിയെ ഒഴിവാക്കാനായി ബാഗില്‍ എംഡിഎംഎ വച്ചു; എക്‌സൈസിനെ വിളിച്ചറിയിച്ച യുവാവ് അറസ്റ്റില്‍

പെണ്‍ സുഹൃത്തിനെ ഒഴിവാക്കാന്‍ വേണ്ടി യുവതിയുടെ ബാഗില്‍ എംഡിഎംഎ വയ്ക്കുകയായിരുന്നു. അതിനുശേഷം എക്‌സൈസിനെ വിളിച്ച് വിവരം അറിയിച്ചു.

അറസ്റ്റിലായ ജയന്‍/ ടെലിവിഷന്‍ ചിത്രം
Last Updated :20 January 2024, 9:22 am IST
Edited by :migrator

തൊടുപുഴ: ഇടുക്കി കട്ടപ്പനയില്‍ പെണ്‍സുഹൃത്തിനെ ലഹരിക്കേസില്‍ കുടുക്കാന്‍ ശ്രമം. യുവതിയുടെ ബാഗില്‍ എംഡിഎംഎ ഒളിപ്പിച്ച ശേഷം യുവാവ് എക്‌സൈസിനെ വിളിച്ചറിയിക്കുകയായിരുന്നു. ലോഡ്ജില്‍ നടത്തിയ പരിശോധനയില്‍ യുവതിയുടെ ബാഗില്‍ നിന്നും 300 മില്ലി ഗ്രാം എംഡിഎംഎ കണ്ടെത്തി. ലഹരി ഒളിപ്പിച്ച ഉപ്പുതറ കണ്ണംപടി സ്വദേശി ജയനെ അറസ്റ്റ് ചെയ്തു.

ഇരുവരും തമ്മില്‍ ഏറെ നാളായി പ്രണയത്തിലായിരുന്നെന്നാണ് എക്‌സൈസ് പറയുന്നത്. ഇന്നലെ ഇവര്‍ കട്ടപ്പനയിലെ ലോഡ്ജില്‍ എത്തി മുറിയെടുത്തിരുന്നു. അതിനുശേഷം ഇന്ന് രാവിലെ പെണ്‍ സുഹൃത്തിനെ ഒഴിവാക്കാന്‍ വേണ്ടി യുവതിയുടെ ബാഗില്‍ എംഡിഎംഎ വയ്ക്കുകയായിരുന്നു. അതിനുശേഷം എക്‌സൈസിനെ വിളിച്ച് വിവരം അറിയിച്ചു.

ലോഡ്ജിലെത്തി എക്‌സൈസ് പരിശോധന നടത്തിയപ്പോള്‍ യുവതിയുടെ ബാഗില്‍ നിന്ന് എംഡിഎംഎ കണ്ടെടുത്തു. യുവതിയെ ചോദ്യം ചെയ്തപ്പോള്‍ ഇത് താന്‍ വച്ചതല്ലെന്ന് യുവതി എക്‌സൈസിനോട് പറഞ്ഞു. അതിനുശേഷം നടത്തിയ അന്വേഷണത്തില്‍ എക്‌സൈസിനെ വിവരം അറിയിച്ചയാളുടെയും യുവതിയുടെ കൂടെ താമസിച്ചിരുന്ന ആളുടെയും ഫോണ്‍ നമ്പര്‍ ഒന്നാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ യുവതിയെ ഒഴിവാക്കാന്‍ വേണ്ടിയാണ് എംഡിഎംഎ ബാഗില്‍ വച്ചതെന്ന് ജയന്‍ എക്‌സൈസിനോട് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now