
പുല്‍ക്കൂട് നിര്മിക്കാനെത്തിയ 15 കാരന് നേരെ പീഡന ശ്രമം; പള്ളി പരിപാലന സമിതി അംഗം പിടിയില്‍
പുല്‍ക്കൂട് പണിയാനെത്തിയ പത്താം ക്ലാസ്സുകാരന് നേരെയായിരുന്നു അതിക്രമം

തിരുവനന്തപുരം: പുല്‍ക്കൂട് നിര്മിക്കാനെത്തിയ 15 കാരനെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് 38 കാരന് പിടിയില്‍. മുട്ടട ഹോളിക്രോസ് പള്ളിയിലാണ് സംഭവം. വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. പരുത്തിപ്പാറ സ്വദേശി അതുല്‍ ജോസഫ് എന്ന 38 കാരനാണ് പിടിയിലായത്.
പുല്‍ക്കൂട് പണിയാനെത്തിയ പത്താം ക്ലാസ്സുകാരന് നേരെയായിരുന്നു അതിക്രമം. കുട്ടിയെ പള്ളിയുടെ പിന്‍ഭാഗത്തേക്ക് വിളിച്ച് വരുത്തിയായിരുന്നു പീഡിപ്പിക്കാന്‍ ശ്രമിച്ചത്.
രക്ഷപ്പെട്ടോടിയ വിദ്യാര്‍ത്ഥി സുഹൃത്തുക്കളെ വിവരമറിയിച്ചു. പിന്നാലെ നാട്ടുകാര്‍ പ്രതിയെ തടഞ്ഞുവെച്ച് പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. പള്ളി പരിപാലന സമിതി അംഗമാണ്അതുല് ജോസഫെന്ന പ്രതി. ഇയാള്‍ക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു.
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Summary
Attempted to abuse boy who came to build a christmas grasshed
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




