ബി അശോകിനെ വീണ്ടും മാറ്റി; സൈനികക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാക്കി

കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കാര്‍ഷികോത്പാദന കമ്മീഷണറുമായിരുന്നു അശോക്

B Ashok IAS
B Ashok IASഫയൽ
Edited by :jayakumarna
Last Updated :13 മാർച്ച് 2026, 6:01 pm IST

തിരുവനന്തപുരം: മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനായ ബി അശോകിന് വീണ്ടും സ്ഥലംമാറ്റം. കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കാര്‍ഷികോത്പാദന കമ്മീഷണറുമായ ബി അശോകിനെ, സൈനികക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായാണ് മാറ്റി നിയമിച്ചത്. യുവജനവകുപ്പിന്റെ ചുമതലയും നല്‍കിയിട്ടുണ്ട്.

സ്ഥലംമാറ്റത്തിനെതിരെ സെന്‍ട്രല്‍ അഡിമിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണിലിനെ സമീപിച്ച് അശോക് അനുകൂല വിധി നേടിയിരുന്നു. ഇതോടെ സര്‍ക്കാരിന്റെ അപ്രീതിക്ക് അശോക് പാത്രമായിരുന്നു. തദ്ദേശ ഭരണ പരിഷ്‌കരണ കമ്മീഷന്‍ രൂപീകരിച്ച് അതിലേക്ക് മാറ്റിയെങ്കിലും അശോക്, സ്ഥലംമാറ്റത്തിനെതിരെ സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കുകയായിരുന്നു.

ഇതിനു മുമ്പും സ്ഥലംമാറ്റത്തിനെതിരെ അശോക് നിയമനടപടിയുമായി മുന്നോട്ടുപോയിട്ടുണ്ട്. അശോകിന്റെ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ കേഡര്‍ തസ്തികകളില്‍ ഐഎഎസ് ഉദ്യോഗസ്ഥരെ മാത്രമേ നിയമിക്കാവൂ എന്ന് സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവിട്ടിരുന്നു. സിഎടി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് കമ്മീഷണര്‍ എംആര്‍ അജിത് കുമാറിനെയും മാറ്റിയിരുന്നു.

News Now

Summary

Senior IAS officer B Ashok transferred again

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates