
'50 വർഷത്തെ അവഗണന, ഇത് മാറണം!'; 1977 മുതലുള്ള എംഎൽഎമാരുടെ പേര് പ്രദർശിപ്പിച്ച് ഫ്ലെക്സ്, ഗുരുവായൂരിൽ വോട്ടഭ്യർത്ഥിച്ച് ബി ഗോപാലകൃഷ്ണൻ
ഗുരുവായൂരിൽ മുന്നണികൾ മുസ്ലിം സ്ഥാനാർഥികളെ മാത്രമേ നിർത്താറുള്ളുവെന്ന ഗോപാലകൃഷ്ണന്റെ പരാമർശം നേരത്തെ വിവാദമായിരുന്നു.

തൃശൂർ: ഗുരുവായൂരിൽ വിവാദ ഫ്ലെക്സുമായി എൻഡിഎ സ്ഥാനാർഥി ബി ഗോപാലകൃഷ്ണൻ.1977 മുതലുള്ള ഗുരുവായൂരിലെ എംഎൽഎമാരുടെ പേര് പ്രദർശിപ്പിച്ചു കൊണ്ടായിരുന്നു ഫ്ലെക്സ്. 50 വർഷത്തെ അവഗണന, ഇതു മാറണം, മാറ്റത്തിനായി ഒരു വോട്ട് എന്നായിരുന്നു ഫ്ലെക്സിലുള്ളത്.
ഗുരുവായൂരിൽ മുന്നണികൾ മുസ്ലിം സ്ഥാനാർഥികളെ മാത്രമേ നിർത്താറുള്ളുവെന്ന ഗോപാലകൃഷ്ണന്റെ പരാമർശം നേരത്തെ വിവാദമായിരുന്നു. വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിച്ച നടപടി അറിയിക്കാൻ ഹൈക്കോടതി രണ്ടുമാസം സമയം നൽകിയിട്ടുണ്ട്.
തെരഞ്ഞെടുപ്പ് കമ്മീഷൻ ജില്ലാ കലക്ടറുടെ റിപ്പോർട്ട് തേടി ഗോപാലകൃഷ്ണനെതിരെ കേസെടുക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് വിവാദ ഫ്ലെക്സുമായി ഗോപാലകൃഷ്ണൻ രംഗത്തെത്തിയിരിക്കുന്നത്.
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
Summary
NDA Candidate B Gopalakrishnan controversy Flex
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


പ്രശസ്ത വാസ്തുശില്പി 'മോസ്ക്മാൻ' ജി.ഗോപാലകൃഷ്ണൻ അന്തരിച്ചു

