അമ്മയാന വന്നില്ല; കാനയില്‍ കുടുങ്ങിയ കുട്ടിയാന ചെരിഞ്ഞു- വിഡിയോ

വനാതിര്‍ത്തിയില്‍ കാനയില്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തിയ കുട്ടിയാന ചെരിഞ്ഞു

വിഡിയോ ദൃശ്യം
Edited by :migrator
Last Updated :20 ജനുവരി 2024, 8:57 am IST

തൃശൂര്‍: പാലപ്പിള്ളി കാരികുളം വനാതിര്‍ത്തിയില്‍ കാനയില്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തിയ കുട്ടിയാന ചെരിഞ്ഞു. ഇന്നലെ രാവിലെയാണ്, നാലു ദിവസം പ്രായമായ കുട്ടിയാനയെ നാട്ടുകാര്‍ കണ്ടെത്തി വനംവകുപ്പിനെ എല്‍പ്പിച്ചത്ത. 

കിടക്കുന്ന നിലയിലാണ് ആനയെ കണ്ടെത്തിയത്. നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി എഴുന്നേല്‍പ്പിച്ച് നിറുത്തി. ആനക്കുട്ടി നടക്കാന്‍ വിഷമിക്കുന്ന അവസ്ഥയിലയിരുന്നു.

പ്രാഥമിക പരിചരണത്തിന് ശേഷം കുട്ടിയെ തിരഞ്ഞ് അമ്മ ആന വരുമോ എന്ന് നിരീക്ഷിച്ച ശേഷം എന്ത് വേണമെന്ന് തീരുമാനിക്കുമെന്നാണ് വനം വകുപ്പ് അറിയിച്ചിരുന്നു. എന്നാല്‍ ഇന്നു രാവിലെ ആനക്കുട്ടി ചെരിഞ്ഞു. 
 

News Now