News Now
എസ്എഫ്ഐ സമരത്തിനിടെ ഇടിവള ഉപയോഗിച്ച് മർദനം; പൊലീസുകാരൻ മദ്യപിച്ചതായി സ്ഥിരീകരണം, സസ്പെൻഷൻ
ബാലറ്റിലേക്ക് മടങ്ങാന്‍ തയ്യാര്‍; കേരളം, കര്‍ണാടക, തെലങ്കാന സര്‍ക്കാരുകള്‍ രാജിവയ്ക്കണം; കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് ഹിമന്ത

ഗര്‍ഭാശയം നീക്കല്‍ ശസ്ത്രക്രിയക്ക് പിന്നാലെ വീട്ടമ്മ മരിച്ചു; കോഴിക്കോട് മെഡിക്കല്‍ കോളജിനെതിരെ പരാതി, കേസെടുത്തു

20 കാരി കീര്‍ത്തനയുടെ ആത്മഹത്യ: അന്വേഷണം ക്രൈംബ്രാഞ്ചിന്; ആണ്‍സുഹൃത്തിനെതിരെ വീട്ടുകാര്‍

കൊച്ചി : ബാര്‍കോഴക്കേസില്‍ മുന്‍ മന്ത്രി കെ ബാബുവിനെതിരെ തെളിവില്ലെന്ന് വിജിലന്‍സ്. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് നല്കി. ബാബുവിനെതിരായ ആരോപണങ്ങള്‍ക്ക് തെളിവില്ല. ആരോപണം തെളിയിക്കുന്ന തെളിവുകളില്ലാത്തതിനാല്‍ കേസില്‍ തുടര്‍നടപടി സ്വീകരിക്കുന്നത് ഒഴിവാക്കണമെന്ന് വിജിലന്‍സ് കോടതിയില്‍ നല്കിയ അന്തിമറിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു.
വസ്തുതാവിരുദ്ധമായ കേസാണെന്നത് കണക്കിലെടുത്ത് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയിലുള്ള കേസ് ഒഴിവാക്കണമെന്നാണ് വിജിലന്‍സ് സെന്‍ട്രല്‍ റെയ്ഞ്ച് സൂപ്രണ്ട് നല്‍കിയിരിക്കുന്ന അന്തിമറിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. കേരള ഹോട്ടല്‍ ഇന്‍ഡസ്ട്രിയല്‍ അസോസിയേഷന് പ്രസിഡന്റും പാലക്കാട് സ്വദേശിയുമായ വി എം രാധാകൃഷ്ണന്റെ പരാതിയിലാണ് കെ ബാബുവിനെതിരേ കേസെടുത്ത് വിജിലന്‍സ് അന്വേഷണം നടത്തിയത്.
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പുതിയ ബാര്‍ ലൈസന്‍സ് അനുവദിക്കുന്നതിന്റെയും ബാറുകള്‍ക്കു സമീപമുള്ള മദ്യവില്‍പ്പനശാലകള്‍ പൂട്ടുന്നതിന്റെയും മറവില്‍ 100 കോടി രൂപയുടെ അഴിമതി നടന്നുവെന്നാണ് ആരോപണം. ബാര്‍ ലൈസന്‍സ് പുതുക്കിനല്കാന് കേരള ബാര്‍ ഹോട്ടല്‍ അസോസിയേഷന് ഭാരവാഹികള്‍ മുഖാന്തരം കോടിക്കണക്കിനുരൂപ ഓരോ വര്‍ഷവും പിരിച്ചെടുത്തു, തന്റെ അനുമതിയോടെയേ ബാര്‍ ലൈസന്‍സ് അനുവദിക്കാവൂ എന്ന് ഉത്തരവിട്ടു തുടങ്ങിയ ആരോപണങ്ങളാണ് ബാബുവിനെതിരേ ഉന്നയിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News

ബാലറ്റിലേക്ക് മടങ്ങാന്‍ തയ്യാര്‍; കേരളം, കര്‍ണാടക, തെലങ്കാന സര്‍ക്കാരുകള്‍ രാജിവയ്ക്കണം; കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് ഹിമന്ത

ഗര്‍ഭാശയം നീക്കല്‍ ശസ്ത്രക്രിയക്ക് പിന്നാലെ വീട്ടമ്മ മരിച്ചു; കോഴിക്കോട് മെഡിക്കല്‍ കോളജിനെതിരെ പരാതി, കേസെടുത്തു
