പുലര്‍ച്ചെ നടത്തിയ വാഹന പരിശോധനക്കിടെയാണ് കഞ്ചാവ് പിടികൂടിയത്

Last Updated :20 January 2024, 8:33 am IST

News Now

കൊച്ചി: എറണാകുളം ജില്ലയിലെ അങ്കമാലിയില്‍ വൻ കഞ്ചാവ് വേട്ട. രണ്ട് കാറുകളില്‍ നിന്നായി 100 കിലോ കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തു.

തൊടുപുഴ സ്വദേശികളായ അന്‍സല്‍, നിസാര്‍, അടിമാലി സ്വദേശി ചന്തു എന്നിവരാണ് അറസ്റ്റിലായത്. പുലര്‍ച്ചെ രണ്ടരയോടെ നടത്തിയ വാഹന പരിശോധനക്കിടെയാണ് കഞ്ചാവ് പിടികൂടിയത്. 

രണ്ട് കിലോ തൂക്കം വരുന്ന 50 ഓളം പായ്ക്കറ്റുകളാണ് പിടിച്ചെടുത്തത്. വാഹനങ്ങളുടെ ഡിക്കിയിലും പിൻസീറ്റിൻറെ അടിയിലും ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. 

സംസ്ഥാനത്തിന് പുറത്തുനിന്നും ഇടുക്കിയിലെത്തിച്ച് വില്‍പ്പന നടത്താനായി കൊണ്ടുവന്നതാണ് കഞ്ചാവ്. പിടിയിലായവരെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരത്തിൻറെ അടിസ്ഥാനത്തിൽ മൂവാറ്റുപുഴക്ക് സമീപം ആവോലിയിലെ ഒരു വീട്ടിൽ നിന്നും 35 കിലോ കഞ്ചാവു കൂടി കണ്ടെടുത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates