ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു ബെന്നി. ബൈക്ക് തെന്നി വീണാണ് അപകടമെന്നാണ് സൂചനകൾ

ബെന്നി തോമസ്
Last Updated :20 January 2024, 9:22 am IST

News Now

ആലപ്പുഴ: മുട്ടു വേദനയുടെ ചികിത്സയ്ക്കായി വിദേശത്തു നിന്നു നാട്ടിലെത്തിയ യുവാവ് ബൈക്ക് അപകടത്തിൽ മരിച്ചു. ചമ്പക്കുളം മാടമ്പിതയ്യിൽ ബെന്നി തോമസാണ് (35) മരിച്ചത്. ഇന്നലെ രാത്രി ചമ്പക്കുളം പാലത്തിനു സമീപത്തായിരുന്നു അപകടം. 

ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു ബെന്നി. ബൈക്ക് തെന്നി വീണാണ് അപകടമെന്നാണ് സൂചനകൾ. അപകടത്തിനു പിന്നാലെ യുവാവിനെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃത​​ദേഹം ആലപ്പുഴ മെഡിക്കൽ കോളജ് മോർച്ചറിയിൽ. 

പരേതനായ തോമസ് വർ​ഗീസ്, അന്നമ്മ തോമസ് ദമ്പതികളുടെ മകനാണ് ബെന്നി. ഭാര്യ: ജസ്ന. മക്കൾ: ഏബൽ, മീവൽ.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates